ആശങ്കയോടെ കേരളം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24പേർക്ക്.
തിരുവനന്തപുരം :പാലക്കാട് – 7, മലപ്പുറം – 4,കണ്ണൂർ – 3,തിരുവനന്തപുരം ,പത്തനംതിട്ട ,തൃശൂർ – 2,ആലപ്പുഴ ,കാസറഗോഡ് ,കോഴിക്കോട് ,എറണാകുളം ഒന്ന് വീതം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്ര 8, തമിഴ്നാട് 3, കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.
കാസർകോട് ജില്ലയിൽ ജില്ലയിൽ ഇന്ന് 1 പോസിറ്റിവ് കേസാണുള്ളത് . ഗൾഫിൽ നിന്നും വന്ന തൃക്കരിപ്പൂർ സ്വദേശിയായ 15 വയസുകാരനാണു ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്താകെ 666 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 161 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
പാലക്കാട്- 7, മലപ്പുറം-4, കണ്ണൂര്‍- 3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2 വീതവും കാസര്‍കോട്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ രോഗികളുമുണ്ട്.
തൃശ്ശൂര്‍ 2 കണ്ണൂര്‍, വയനാട് കാസര്‍കോട് എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം ഭേദമായത്.