കാസർകോട്ടെ ഹോട്ടല്‍ സിറ്റിടവറിൽ കൊലക്കേസ് പ്രതിയുടെ മിന്നൽ ആക്രമണം; ടൗൺ സി.ഐക്ക് പരിക്ക്
കാസര്‍കോട്: നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ അഴിഞ്ഞാട്ടവും അക്രമവും.. ഹോട്ടല്‍മുറി അടിച്ചുതകര്‍ക്കുകയും അക്രമിയെ പിടികൂടാനെത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എ. അബ്ദുല്‍ റഹീമിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കൂടുതൽ പോലീസെത്തി അക്രമിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ സിറ്റി ടവറിലാണ് സംഭവം. അക്രമി ബട്ടംപാറയിലെ മഹേഷി(26)നെ പൊലീസ് അറസ്റ്റ് ചെയ്തു.
തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്. നിരവധി തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്.