കാസർകോട് നഗരസഭയിൽ നിന്ന് അടിച്ചുമാറ്റിയ കാൽലക്ഷത്തിന്റെ ചെക്ക് എവിടെ ,കള്ള ഒപ്പിട്ട കൈപ്പറ്റിയ ചെക്ക് മുനിസിപ്പൽ ഓഫീസിൽ തിരിഞ്ഞുകളിക്കുന്നു ,കള്ളൻ കപ്പലിൽ തന്നെ
കാസർകോട്: 2015-16 വർഷത്തെ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ചാല സ്വദേശിനി ബീഫാത്വിമക്ക് അനുവദിച്ച 25000 രൂപയുടെ ചെക്ക് കള്ളയൊപ്പിട്ട് വാങ്ങിയ സംഭവത്തിലെ വിജിലൻസ് കേസ് പ്രതികൾ കുടുങ്ങുമെന്നായപ്പോൾ ചെക്ക് നഗരസഭയിൽ അതിനാടകീയമായി തിരിച്ചെത്തി.എന്നാൽ പദ്ധതിയുടെ ഗുണഭോക്താവായ ചാല സ്വദേശിനിയായ ബീഫാത്തിമ തന്നെ കാര്യകാരണങ്ങൾ ബോധിപ്പിച്ച് ചെക്ക് തിരിച്ചുനല്‍കണമെന്നും മറ്റൊരു ബീഫാത്തിമയിൽനിന്ന് ചെക്ക് വാങ്ങാൻ സാധിക്കില്ലെന്നും ഓഫീസ് നിലപാടെടുത്തതോടെ വെട്ടിലായത് കള്ളയൊപ്പിട്ട ബീഫാത്തിമ.അതല്ലെങ്കിൽ ചെയര്‍പേഴ്സണോ സെക്രട്ടറിയോ രേഖാമൂലം നിർദേശം നൽകിയാൽ വിവാദ ചെക്ക് തിരിച്ചുവാങ്ങാമെന്നും വെറുതെ വിജിലൻസിന് തലവെച്ചുകൊടുക്കാൻ തങ്ങളില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ ,ഇതോടെ ഈ ചെക്ക് ഓഫീസിൽ ഏറെക്കാലം കറങ്ങിത്തിരിയുമെന്നും കള്ളനെ തിരിച്ചറിഞ്ഞ സ്ഥിതിയിൽ ഇവർക്കെതിരെ പോലീസ് കേസ് നൽകണമെന്നും വിവരം വിജിലൻസിനെ അറിയിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഭവനപുനരുദ്ധാരണപദ്ധതിയുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെ തിരുകിക്കയറ്റിയും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭ ഭരണസമിതി നടത്തിയത്.ആദ്യം ഈ പദ്ധതിയില്‍ 60 പേരെ ഉള്‍പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കിയത്. പിന്നീട് തയ്യാറാക്കിയ പട്ടികയില്‍ 19 പേരെ കൂടി ഉള്‍പ്പെടുത്തുകയും ആദ്യത്തെ ലിസ്റ്റില്‍ നിന്ന് വഴിവിട്ട് അർഹരെ ഒഴിവാക്കുകയും ചെയ്തു. പട്ടികയില്‍ നഗരസഭാ ഭരണസമിതിക്ക് വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റിയെന്നുമാണ് വിജിലൻസ് കേസ്.
നഗരസഭാചെയര്പേഴ്സണ് ഇതിനെല്ലാം കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് നഗരസഭാ ചെയര്‍പേഴ്സനും സമൂസവിവാദത്തിൽപെട്ട കൗൺസിലറും വഴിവിട്ട കാര്യങ്ങള്‍ നടത്തിയതെന്നുമാണ് ആരോപണം . ലിസ്റ്റില്‍ ഉള്‍പെട്ട ബീഫാത്വിമ എന്ന സ്ത്രീയുടെ പേരിലുള്ള ഡി ഡി അവര്‍ക്ക് നല്‍കാതെ മറ്റൊരു ബീഫാത്വിമ കൈവശപ്പെടുത്തുകയും ഗുണഭോക്താവായ ബീഫാത്വിമ തനിക്ക് ഡി ഡി വന്നിട്ടുണ്ടോയെന്ന് നഗരസഭയില്‍ അന്വേഷിച്ചപ്പോള്‍ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ കൈമലര്‍ത്തുകയായിരുന്നു. എന്നാൽ അഴിമതി സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് നഗരസഭാകാര്യാലയത്തില്‍ പരിശോധനക്കെത്തിയപ്പോള്‍
നഗരസഭാ ചെയര്‍പേഴ്സണിന്റെ ഫോണില്‍ നിന്നും ചാലയിലെ ഗുണഭോക്താവായ ബീഫാത്വിമയെ വിളിക്കുകയും ഡി ഡിക്ക് പകരം പണം നഗരസഭയിൽ വന്നു വാങ്ങണമെന്ന് നിര്‍ദേശിച്ച തയും ,തട്ടിപ്പ് പുറത്തുവരുമെന്ന് ഭയന്ന ചെയര്‍പേഴ്സണ്‍ ഒഫീഷ്യൽ നമ്പറിൽ നിന്നും ബീഫാത്വിമയെ ഫോണില്‍ വിളിച്ചെന്നും അന്ന് തന്നെ പ്രതിപക്ഷം തെളിവുകൾ പുറത്തു വിട്ടിരുന്നു , പിന്നീട് ഇതേച്ചൊല്ലി നഗരസഭാകൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളിയും മിനുട്സ് ബുക്കിന്റെ 14 പേജുകള്‍ കീറിയതും വലിയ വിവാദമായിരുന്നു. അതിനിടെ സമൂസ വിവാദത്തിൽപെട്ട കൗൺസിലറുടെ ഭർതൃമാതാവിനും മറ്റൊരു കൗണ്‍സിലർക്കും പദ്ധതിത്തുകയായ കാൽ ലക്ഷം വീതം ലഭിച്ചതും വിജിലൻസിന്റെ മുന്നിലുണ്ട്. ഇതിനായി ഇവർ വെട്ടിനിരത്തിയത് തളങ്കര കെ.കെ.പുറത്തെയും ചാലയിലെയും വാസയോഗ്യമല്ലാതായിക്കഴിഞ്ഞ വീടുകളിൽ പുലരുന്ന പാവങ്ങളെയായിരുന്നു.കള്ളി പുറത്തായപ്പോൾ ചാലയിലെ ബീഫാത്തിമയുടെ ഭർത്താവിനെ ചിലർ പണം നൽകി പാട്ടിലാക്കാൻ ശ്രമിച്ചെങ്കിലും അഭിമാനിയായ ആ ഗൃഹനാഥൻ കള്ളന്മാർക്ക് കൂട്ടുനിന്നില്ല.തന്നെ പാട്ടിലാക്കാൻ വന്നവരോട് മഖത്തുനോക്കി പറഞ്ഞത്,ഇന്നും സർക്കാർ ഫണ്ട് മുക്കുന്നവർക്കുള്ള താക്കീതായി അവശേഷിക്കുന്നു.ആ വാക്കുകൾ ഇങ്ങനെയാണ് ,
സർക്കാർ എന്റെ കുടുംബത്തിന് അനുവദിച്ച തുക നേരായ മാർഗത്തിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും,ഇപ്പോൾ നിങ്ങൾ നീട്ടുന്ന പണം ആരെ പറ്റിച്ചതാണെന്നും അറിയില്ലെന്നും തുറന്നടിക്കുകയായിരുന്നു.
ലീഗിലെ ഒരു ഞായറാഴ്ച വക്കീലിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം അഴിമതി വിഷയം നഗരസഭയിൽ ഉയർന്നുവരുമ്പോഴൊക്കെ ഉടൻ അത് വര്‍ഗീയവല്‍ക്കരിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളാണ് അന്നുമിന്നും നടത്തിപ്പോരുന്നത്.. അഴിമതിക്ക് മതമില്ല. ആര് അത് നടത്തിയാലും അംഗീകരിക്കാനുമാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്..