ഇനി കേരളത്തിലുള്ളവര്‍ക്ക് മാഹിയില്‍ മദ്യം ലഭിക്കില്ല
മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്കാന് പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
മാഹി: ഇനി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാഹിയിലെത്തി മദ്യം വാങ്ങിക്കാനാവില്ല. മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്കാന് പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
അതേ സമയം കേരളത്തില്‍ മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. നാളെയും മറ്റന്നാളും ആപ്പിന്റെ ട്രയല്‍ റണ്‍ നടക്കും. ബെവ്ക്യൂ എന്നാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ പേര്.
മദ്യവിതരണത്തിനായി തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്റെ ആദ്യഘട്ട ട്രയല്‍ വിജയമായിരുന്നു. ആപ്പ് സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മദ്യ വിതരണത്തിന് തയ്യാറായിരിക്കുന്ന ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും വിവരങ്ങള്‍ക്കൂടി ആപ്പില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ വില്പന ആരംഭിക്കാനായി ഗൂഗിളിന്റെ അനുമതി ലഭിച്ച ശേഷമാണ് ട്രയല്‍ റണ്‍ നടത്തുക. ഇതിന് ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.
കൊച്ചിയിലുള്ള ഫെയര്‍ കോഡ് ടെക്നോളജീസാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഒരേസമയം 25 ലക്ഷം പേര് ഒരുമിച്ച് ബുക്ക് ചെയ്താലും തടസങ്ങള്‍ നേരിടാത്ത വിധത്തിലാണ് ആപ്പ് തയ്യാറാക്കുന്നത്. ഇക്കാര്യം ലോഡ് ടെസ്റ്റില്‍ വിജയിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
സ്മാര്‍ട്ട് ഫോണില്‍ പ്ലേസ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജില്ല തെരഞ്ഞെടുത്ത് പേരും ലൊക്കേഷനും രേഖപ്പെടുത്തണം. പിന്‍കോഡ് നല്‍കിയാണ് കട രേഖപ്പെടുത്തേണ്ടത്. സര്‍വറുകളടക്കം സജ്ജമായിക്കഴിഞ്ഞു.
മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കാന്‍ പേരും ലൊക്കേഷനും മൊബൈല്‍ നമ്പറും ഒഴികെയുള്ള വ്യക്തിവിവരങ്ങളൊന്നും നല്‍കേണ്ടതില്ല. 15 ലക്ഷം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യദിവസം ഏഴ് ലക്ഷം പേര് മദ്യം വാങ്ങാന്‍ എത്തിയേക്കും.
ബെവ് കോയ്ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി 301 വില്പന കേന്ദ്രങ്ങളും 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത് .387 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വഴി ബിയറും വൈനും ലഭിക്കും.
ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് വില്പന കേങ്ങളില്‍ നിന്നും ബാര്‍, ബിയര്‍, വൈന്‍ പാര്‍ലര്‍ കൗണ്ടറുകളില്‍ നിന്നും മദ്യം വാങ്ങുന്നതിനു മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ടോക്കണ്‍ ഉപയോഗിക്കാം.
ടോക്കണ്‍ സമയത്ത് വില്പന ശാലയിലെത്തി മദ്യം വാങ്ങാം. എല്ലായിടത്തും ഒരേ വിലയാകും ഈടാക്കുക. ടോക്കണിനു പുറമേ എസ്.എം.എസ് സംവിധാനവും ബെവ് കോ ആലോചിക്കുന്നുണ്ട്.