ഇന്ന് റമദാൻ 27 ആയതിനാൽ കൗൺസിൽയോഗം മാറ്റിയെന്ന് മുസ്ലിം ലീഗ്,എന്നാൽ ഇന്ന് 26 ആണെന്നും അഴിമതി ചർച്ചയാകാതിരിക്കാൻ റമദാനെ മറയാക്കിയെന്നും പ്രതിപക്ഷം ,ഇളിഭ്യരായി ഭരണകക്ഷി
പ്രതിപക്ഷ ഭയവും ഉൾപ്പാർട്ടിപ്പോരും ,മുന്നറിയിപ്പില്ലാതെ കൗൺസിൽ യോഗം മാറ്റി.റമദാനെ മറയാക്കി തടിയൂരി നഗരസഭാ മുസ്ലിം ലീഗ് ഭരണസമിതി ,അട്ടിമറിച്ചത് നഗരത്തിലെ കോവിഡ് പ്രതിരോധം
കാസർകോട്:പ്രതിപക്ഷ ഭയവും ഉൾപ്പാർട്ടി പോരും സൃഷ്ട്ടിക്കുന്ന തലവേദന മറികടക്കാൻ മുൻ നിശ്ചയിച്ച കാസർകോട് നഗരസഭായോഗം ഇന്ന് മുന്നറിയിപ്പില്ലാതെ മാറ്റി ഭരണകക്ഷിയായ മുസ്ലിം ലീഗ് അപഹാസ്യരായി.ഇന്ന് രാവിലെ 11 നും 12 നും രണ്ട് പ്രത്യേക യോഗങ്ങളാണ് നടക്കേണ്ടിയിരുന്നത്.ഇതിന്റെ നോട്ടീസും അജണ്ടയും ചട്ടപ്രകാരം അംഗങ്ങൾക്ക് എത്തിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്ന് രാവിലെ അംഗങ്ങൾ യോഗത്തിന് എത്തിയപ്പോഴാണ് യോഗം മാറ്റിവെച്ചതായി ഓഫീസ് വ്യക്തമാക്കിയത്.നാടകീയമായ ഈ നടപടി കൗണ്‍സിലർമാരിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.യോഗം മാറ്റിവെക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സൺ ബീഫാത്തിമാ ഇബ്രാഹിം ഇന്നലെ വൈകിട്ട് തന്നെ കൗൺസിൽ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ നസീറിനെ അറിയിച്ചതാണെന്ന് പറഞ്ഞു അവർ ഒഴിഞ്ഞുമാറുകയായിരുന്നു.എന്നാൽ ചെയർപേഴ്സന്റെ വാദം നസീർ നിഷേധിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.മാത്രമല്ല ഇത്തരം കാര്യങ്ങൾ ചട്ടപ്രകാരം അറിയിക്കേണ്ടതാണെന്നും മുനിസിപ്പാലിറ്റിയിലെ നാറുന്ന അഴിമതി ചർച്ചയാകാതിരിക്കാനാണെന്നും ജനങ്ങൾക്ക് കോവിഡ് കാലത്ത് കിട്ടേണ്ട ആനുകൂല്യങ്ങളും സഹായങ്ങളും നിഷേധിക്കാനുമാണ് യോഗം മാറ്റിവെച്ചതെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി പറഞ്ഞു.
ഭരണ പക്ഷം ഇന്ന് അട്ടിമറിച്ച വിഷയങ്ങൾ :
*മൽസ്യത്തൊഴിലാളികയുടെ ബാങ്ക്വായ്പക്ക് മൊറൊട്ടോറിയം അനുവദിക്കാൻ സർക്കാരിന്റ ആവശ്യപ്പെടുന്ന പ്രമേയം.
*തൊഴിലുറപ്പ് പദ്ധതിയുടെ 2020 -21 വർഷത്തെ ആക്ഷൻ പ്ലാനും ബജറ്റും.
*സുഭിക്ഷ കേരളം പദ്ധതി ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പും നടത്തിപ്പും .
*ആരോഗ്യ വിഭാഗം പിടിച്ചെടുത്ത നിരോധിത പാൻമസാലകൾ ഓഫീസ് സ്റ്റോർ റൂമിൽനിന്ന് കൊള്ളയടിച്ച സംഭവത്തെ സംബന്ധിച്ച പൊതുചർച്ച
*നഗരപരിധിയിൽ കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളെ സംബന്ധിച്ചും ഭാവി പരിപാടികളെ സംബന്ധിച്ചും നടത്തേണ്ട നിരവധി അതീവ പ്രാധാന്യമുള്ള വിഷയങ്ങളാണ് ഇന്നത്തെ യോഗത്തിന്റെ പരിഗണനക്ക് വെച്ചിരുന്നത്.ഇതെല്ലം റമദാൻ 27 നെ മറയാക്കി തടിയൂരാൻ ശ്രമിച്ചെങ്കിലും ഇന്ന് റമദാൻ
26 ആണെന്ന് നോമ്പില്ലാത്ത ബിജെപി അംഗങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ഇളിഭ്യരായി കാര്യാലയം വിടാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വിട്ടില്ല.തുടർന്ന് റമദാന് ശേഷം മെയ് 28 ന് രാവിലെ 11 മണിക്ക് യോഗം ചേരാമെന്ന് ഭരണകക്ഷി ഉറപ്പുനല്‍കുകയായിരുന്നു.
അതിനിടെ നഗരസഭയുടെ ഭരണം നിയന്ത്രിക്കുന്നത് ചെയര്‍പേഴ്സന്റെ ഡ്രൈവറാണെന്നും പകൽക്കൊള്ള നടക്കുന്ന നഗരസഭയുടെ കെട്ടിടം പോലും ഇക്കണക്കിന് വിറ്റുതുലച്ചതായി സംശയിക്കേണ്ടിവരുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.അതേസമയം നഗരസഭാ മുസ്ളീംലീഗിൽ തുടര്‍ന്ന് തൊഴുത്തിക്കുത്തും അഴിമതിയും സംബന്ധിച്ചു പാർട്ടി ജില്ലാ കമ്മിറ്റി ചർച്ചചയ്തതിന്ശേഷം നഗരസഭാ കൗൺസിൽ ചേർന്നാൽ മതിയെന്ന് ചെയർപേഴ്സനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.മുനീറിനും നിർദേശം ലഭിച്ചിരുന്നു.എന്നാൽ ഇത് ചർച്ചയിലൂടെ തീരുന്ന പ്രശ്നമല്ലെന്നും ഭരണം പോയാലും പ്രശ്നമില്ലെന്നും ചില മുതിർന്ന നേതാക്കളെ പടിയടച്ചു പിണ്ഡം വെക്കാതെ ഇത് മുന്നോട്ട് പോകില്ലെന്നുമാണ് ജനതാദളിൽനിന്ന് ലീഗിലേക്ക് കാലുമാറിയെത്തിയ പാർട്ടി മുനിസിപ്പൽ ഭാരവാഹി കൂടിയായ ഞായറാഴ്ച വക്കീൽ തുറന്നടിച്ചു.