കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് ഇല്ല; രമ്യ ഹരിദാസിന്റെയും കെ ബാബുവിന്റെയും പരിശോധന ഫലവും പുറത്ത്
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എംപിയും കെ ബാബുവും വന്നതിന് പിന്നാലെ ഇരുവരോടും നിരീക്ഷണത്തിലായിരുന്നു
പാലക്കാട്: കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് ഇല്ല. ആലത്തൂർ എംപി രമ്യ ഹരിദാസ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവർക്ക് കൊവിഡില്ലെന്ന് പരിശോധന ഫലം പുറത്ത് വന്നു. നേരത്തെ പ്രതാപന്റെയും അനിൽ അക്കരയുടെയും ടി എൻ പ്രതാപൻ എം പി, അനിൽ അക്കര എംഎൽഎ എന്നിവർക്ക് വൈറസ് ബാധ ഇല്ലെന്ന് പരിശോധന ഫലം വന്നിരുന്നു. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും ഒദ്യോഗികമായി അറിയിച്ചത്. വാളയാര്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും നിരീക്ഷണത്തിലായിരുന്നു
കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എംപിയും കെ ബാബുവും വന്നതിന് പിന്നാലെ ഇരുവരോടും നിരീക്ഷണത്തിൽ പോവാൻ നിർദ്ദേശിച്ചിരുന്നു. രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവർ എത്തിയതിനെ തുടർന്നായിരുന്നു നടപടി. വാളയാർ സംഭവത്തിൽ രമ്യ ഹരിദാസ് നേരത്തെ തന്നെ ക്വാറൻ്റൈനിലായിരുന്നു. ഇതിന് പുറമേയായിരുന്നു മുതലമട സംഭവം.
മെയ് 14 നാണ് മുതലമട സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 9, 11 തീയ്യതികളിൽ ഇയാൾ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. അന്നേ ദിവസങ്ങളിലാണ് രമ്യ ഹരിദാസും കെ ബാബുവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. മെയ് 9ന് വെള്ളാരംകടവ് ബാബുപതി കോളനിയിലെ വീടില്ലാത്ത വൃദ്ധ ദമ്പദികളെ, മാറ്റിപാർപ്പിക്കുന്നതിന് മുന്നോടിയായി ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ഇവരെ കാണാനെത്തിയതായിരുന്നു ഇവർ.