സാമൂഹ്യ സുരക്ഷാ മിഷന് ടേബിള്‍ സ്റ്റാന്റ് വിതരണത്തിന്
ജില്ലയില്‍ തുടക്കം
എസ്.എം.എസ് അഥവാ സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് സ്റ്റാന്ന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
കാസർകോട് :ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന് തയ്യാറാക്കിയ ടേബിള്‍ സ്റ്റാന്റിന്റെ വിതരണം ജില്ലയില്‍ ആരംഭിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ സുരക്ഷ മിഷന് കോ- ഓര്‍ഡിനേറ്റര്‍മാരായ രാജേഷ്, അഷ്റഫ് എന്നിവരില്‍ നിന്ന് ടേബിള്‍ സ്റ്റാന്റ് ഏറ്റുവാങ്ങി ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം നിവ്വഹിച്ചു. എസ്.എം.എസ് അഥവാ സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് സ്റ്റാന്ന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള 10 സന്ദേശങ്ങള്‍ ചിത്രങ്ങള്‍ സഹിതം സ്റ്റാന്ന്റില് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റാന്‍ന്റുകള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിതരണം ചെയ്യും.