കാസർകോട് കോവിഡ് സ്ഥിരീകരിച്ചത് പൈവളിഗെ സ്വദേശികൾക്ക് നിരീക്ഷണത്തിൽ – 2456 പേർ
കാസർകോട് : ഇന്ന് ജില്ലയിൽ 2 പേർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയിൽ നിന്നും വന്ന പൈവളിക സ്വദേശികളായ 28 വയസ്സ് വീതമുള്ള 2 പേർക്കാണ് ഇന്ന് രോഗം സ്വീകരിച്ചിട്ടുള്ളത്.
ജില്ലയിൽ വീടുകളിൽ 2101 പേരും ആശുപത്രികളിൽ 355 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്..5635 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.5137 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 118 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.ഇന്ന് പുതിയതായി 1 ആളെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള ആരും തന്നെ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചിട്ടില്ല.ആകെ 319 പേർ 45 കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്.സെന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
കോവിഡ് കെയർ സെന്ററുകളിലും സ്ഥാപനങ്ങളിലും വീടുകളിലും നീരിക്ഷണത്തിൽ കഴിയുന്ന 205 പേർക്ക് മാനസിക പിന്തുണ നൽകി .കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമൂഹ വ്യാപന സാധ്യത ഒഴിവാക്കാൻ കൂടുതൽ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു .
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഈ കാലയളവിൽ ഇന്നലെ വരെ 2587 പേര് ആണ് നമ്മുടെ ജില്ലയിൽ എത്തിച്ചേർന്നത് ,ഇതിൽ 1223 പേര് റെഡ്സോണുകളിൽ നിന്നാണ് .അത് പോലെ വിദേശ രാജ്യങ്ങളിൽ നിന്നും 204 പേരാണ് എത്തിച്ചേർന്നത് . ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 9 പേർക്കും വിദേശരാജ്യത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധ ഉണ്ടായി.
കണക്കുകൾ വ്യക്തമാക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരിൽ രോഗാണു ബാധയുടെ സാധ്യത ഉയർന്നു നിൽക്കുന്നു എന്നാണ് .അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ് .
ഗവണ്മെന്റ് മാർഗ്ഗനിര്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ വീടുകളിൽ മുറിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ് എല്ലാ അർത്ഥത്തിലും മുറികളിൽ തന്നെയാണ് ഇവർ താമസിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടത് കുടുംബാംഗങ്ങളുടെയും വാർഡ് തല ജാഗ്രത സമിതിയുടെയും ഉത്തരവാദിത്തമാണ്.
വീട്ടിലുള്ള ഒരാളുമായും സമ്പർക്കം വരാതെ 14 ദിവസം കഴിയുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി എല്ലാവരും കാണണം. വീട്ടിലുള്ള പ്രായമായവർ ,രോഗബാധിതർ ,ചെറിയ കുട്ടികൾ എന്നിവർ സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണം .
വിദേശത്തു നിന്ന് വരുന്നവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ 14 ദിവസം ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യമായ നടപടികൾസ്വീകരിച്ചിട്ടുണ്ട്
ലോക്ക് ഡൌൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പട്ടണങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നതും ശ്രദ്ധയിൽ പെടുന്നു .ഇത് രോഗവ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കുന്നതാണ്,സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക്കുകൾ ധരിക്കാതെയുമുള്ള ജീവിത രീതികൾ അപകടകരമായ സാഹചര്യത്തിലേക്ക് ജില്ലയെ നയിച്ചേക്കും .
ആശുപത്രികളിൽ അനാവശ്യമായ സന്ദർശനങ്ങൾ ഒഴിവാക്കണം. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നമ്മൾ നടത്തിയ ജാഗ്രവത്തായ ഇടപെടൽ മൂലം നമുക്ക് സമൂഹ വ്യാപന സാധ്യത പൂർണമായും തടഞ്ഞു നിർത്താൻ സാധിച്ചു , മൂന്നാം ഘട്ടത്തിലും നമ്മൾ ഇതേ ജാഗ്രത തുടരേണ്ടതാണ് .
ആരോഗ്യപ്രവർത്തകർ ആരോഗ്യ സേവന സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന സ്ക്വാഡുകളും രൂപീകരിച്ച് ഗൃഹസന്ദർശനം നടത്തി നിരീക്ഷണത്തിലുള്ള വ്യക്തികളുമായി ശക്തമായ ആശയവിനിമയം ഉറപ്പാക്കുന്നതാണ്.