സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; 21 പേര് വിദേശത്ത് നിന്ന് എത്തിയവര്‍
തൃശ്ശൂരിൽ നാല് , തിരുവനന്തപുരം, കണ്ണൂർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം. ഇതാണ് പൊസീറ്റീവായ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം. ഇതാണ് പൊസീറ്റീവായ ജില്ല തിരിച്ചുള്ള കണക്ക്.
ഈ 29 പേരിൽ 21 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതൊരു ആരോഗ്യപ്രവർത്തകയാണ്. 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 127 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽ പൈവളിഗെ പഞ്ചായത്തിലെ 28 വയസ്സുകാരായ മുംബൈയിൽ നിന്ന് വന്ന രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുവരെയും ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.