കാസർകോട് ജില്ലാ പിറവി ദിനം : ബി.ജെ.പി.രണ്ടു ലക്ഷം മാസ്ക്കുകൾ വിതരണം ചെയ്യും.
കാസർകോട്: മെയ് 24ന് കാസർകോട് ജില്ലാ പിറവിദിനത്തിൽ ജില്ലയിൽ രണ്ടു ലക്ഷം മാസ്ക്കുകൾ ബി.ജെ.പി. വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് .കെ.ശ്രീകാന്ത് അറിയിച്ചു. ജില്ലാ രൂപീകരണതോടനുബന്ധിച്ച് ബിജെപി നടത്തുന്ന കോവിഡിനെതിരായ ക്യാമ്പയിൻന്റെ ഭാഗമായാണ് മാസ്ക്ക് വിതരണം നടത്താൻ ബിജെപി ജില്ലാ ഘടകം തീരുമാനിച്ചത്. കോവിഡ് വൈറസിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ മാസ്ക് വിതരണം ചെയ്യുന്നത്. വാർഡ് തലത്തിൽ ബി.ജെ.പി.പ്രവർത്തകർ തയ്യാറാക്കുന്ന മാസ്ക്കുകൾ വീടുകളിലെത്തിക്കും. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം ചേർന്ന് നടത്തുന്ന പരിപാടിയിൽ മുഴുവനാളുകളുടെയും സഹകരണം ഉണ്ടാകണമെന്ന് കെ.ശ്രീകാന്ത് അഭ്യർത്ഥിച്ചു.