നിയന്ത്രണങ്ങളോടെ ബസ് സർവീസ് തുടങ്ങും,ഓട്ടോറിക്ഷക്കും അനുമതി:മന്ത്രി ശശീന്ദ്രൻ
സ്വകാര്യ വാഹനങ്ങളിൽ ജില്ലാന്തര യാത്രകൾക്ക് പാസ് ആവശ്യമാണ്. യാത്രക്കാർക്ക് മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ടിക്കറ്റ് ചാർജിൽ മാറ്റം വേണ്ടിവരും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഹ്വസദൂര ബസ് സർവീസുകൾ തുടങ്ങാൻ അനുമതിയായി. ജില്ലകൾക്കകത്ത് മാത്രമായിരിക്കും സർവീസ്.റെഡ് സോണുകളിൽ സർവീസ് ഉണ്ടായിരിക്കുകയില്ല. ഓട്ടോറിക്ഷകൾക്കും യാത്രാനുമതി നൽകിയതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഒരു ബസിൽ 24 യാത്രക്കാരെ വരെ അനുവദിക്കും.
സ്വകാര്യ വാഹനങ്ങളിൽ ജില്ലാന്തര യാത്രകൾക്ക് പാസ് ആവശ്യമാണ്. യാത്രക്കാർക്ക് മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ടിക്കറ്റ് ചാർജിൽ മാറ്റം വേണ്ടിവരുമെന്നും എന്നാൽ ചാർജ് ഇരട്ടിയാക്കില്ലെന്നും മന്ത്രി പറഞ്ഞു.