റിയാദ് : സൗദിയില്‍ 10 പ്രവാസികള്‍ കൂടി മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, അല്‍ഖര്‍ജ്, നാരിയ എന്നിവിടങ്ങളിലായി 26നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. 2736പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 312ഉം, കോവിഡ് ബാധിതരുടെ എണ്ണം 54752ഉം ആയതായി അധികൃതര്‍ അറിയിച്ചു. 2056 പേര് കൂടി സുഖം പ്രാപിച്ചപ്പോള്‍ രോഗ മുക്തരായവരുടെ എണ്ണം 25,722 ആയി ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 28718 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. . ഇതില്‍ 202 പേര് ഗുരുതരാവസ്ഥയിലാണ്.
മാനില്‍ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. എട്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പതിനാല് വിദേശികളുമാണ് കൊവിഡ് 19കാരണം മരണപ്പെട്ടത്.
യുഎഇയില്‍ കോവിഡ് ബാധിച്ച് ആറു പേര് കൂടി ഞായറാഴ്ച മരിച്ചു. 731 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മരണസംഖ്യ 220ഉം, രോഗം ബാധിച്ചവരുടെ എണ്ണം 23,358ഉം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 581 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 8,512 ആയി ഉയര്‍ന്നു. പുതിയ രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. 40,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 15 ലക്ഷത്തിലധികം പേരെ യുഎഇയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരെ പരിശോധിക്കാനാണ് തീരുമാനം.