അബൂദബി: കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) അബൂദബി മഫ്റഖ് ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലിരിക്കെ മരിച്ചു. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്ബനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ആയിഷ. മക്കള്‍: കുബ്റ, സിനാന്
അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ മഫ്റഖ് ആശുപത്രിയില്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്കി.