ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്.
മൂന്നാം ഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയംഉടന് പുറത്തിറക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍14 വരെ നീണ്ടു നിന്നിരുന്നു. പിന്നീട് അത് മെയ് മൂന്നിലേക്കും തുടര്‍ന്ന് 17ലേക്കും നീട്ടുകയായിരുന്നു.