രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അക്രമാസക്തരായി. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തിയ ചിലര്‍ പിടിയിലായിട്ടുണ്ട്.യു.പിയിലേക്കും ബീഹാറിലേക്കുമുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ അക്രമസക്തരായത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.
മറ്റുചില സംസ്ഥാനങ്ങളിലും നാട്ടിലേക്ക് മടങ്ങാനാവുന്നില്ലെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ അക്രമാസക്തരായിരുന്നു.