തിരുവനന്തപുരം: ആകാശവും ഭൂമിയും ബഹിരാകാശവും ഉള്‍െപ്പടെ സകലതും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വില്‍ക്കുന്ന വിപണന മേളയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം.
ആറു വിമാനത്താവളങ്ങള്‍, സൈനിക, ബഹിരാകാശ ഗവേഷണങ്ങള്‍, ആയുധ നിര്‍മ്മാണമടക്കം തന്ത്രപ്രധാനമായതും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമായ സകല മേഖലകളെയും സ്വകാര്യ പങ്കാളിത്തം നല്കി വില്‍ക്കുകയാണ്. ഐ.എസ്.ആര്.ഒ പോലെ അതീവ തന്ത്രപ്രധാനമായ സ്ഥാപനമടക്കം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ തന്നെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി ബി.ജെ.പി സര്‍ക്കാര്‍ വിറ്റു തുലച്ചു. കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതത്തെ നശിപ്പിച്ച അതേ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ കോവിഡ് കാലത്തെ ഉപയോഗിക്കുകയാണ് മോദി സര്‍ക്കാര്‍.
സാധാരണക്കാരെന്റ പട്ടിണി മാറ്റാനോ തൊഴിലില്ലായ്മ ഇല്ലാതാക്കാനോ തകര്‍ന്നടിഞ്ഞ സമ്ബദ് വ്യവസ്ഥയെ കരകയറ്റാനോ ഉള്ള യാതൊരു പദ്ധതിയുമില്ല. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം മെഗാ ലോണ്‍ മേളയും രാജ്യ വില്‍പ്പന മേളയും നടത്തി രാജ്യത്തിന്റെ അസ്ഥിവാരം തോണ്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കോടിക്കണക്കായ അന്തര്‍ സംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാന്‍ പോലും ശ്രമിക്കാതെ അവരെ മരണത്തിലേക്ക് വലിച്ചെറിയുന്ന ജന വിരുദ്ധതക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.