കാസര്‍കോട് : ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയര്‍ക്ക് വരുന്നതിന് കാസര്‍കോട് ജില്ല ഇതുവരെ 79.45 ശതമാനം പേര്‍ക്ക് പാസ് അനുവദിച്ചതായി് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.ശനിയാഴ്ച വൈകീട്ട് അഞ്ചു വരെ ലഭിച്ച 7617 അപേക്ഷകളില്‍ 6052 അപേക്ഷകര്‍ക്ക് പാസ് അനുവദിച്ചു. അതായത് ആകെയുള്ള അപേക്ഷകരില്‍ 79.45 ശതമാനം പേര്‍ക്ക് പാസ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷകന് ക്വാറന്റൈയിന് കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചാണ് പാസ് വിതരണം ചെയ്യുന്നത്.ഒരാള്‍ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഇയാളുടെ വീട്ടിലോ, സര്‍ക്കാര്‍ ക്വാറന്റെയിന് സംവിധാനത്തിലെ ക്വാറന്റെയിന് ചെയ്യുന്നതിന് സൗകര്യമുണ്ടോയെന്ന് അന്വേഷിച്ച് രേഖപ്പെടുത്തി സബകളക്ടര്ക്കോ,എഡിഎമ്മിനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പാസ് അനുവദിക്കുന്നതില്‍ ജില്ല സംസ്ഥാനതലത്തില്‍ ആറാംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആകെയുള്ള അപേക്ഷകരായ 20116 പേരില്‍ 12435 പേര്‍ക്കും പാലക്കാടില്‍ 19990 അപേക്ഷകരില്‍ 15917 പേര്‍ക്കും മലപ്പുറത്ത് 18836 അപേക്ഷകരില്‍ 14994 പേര്‍ക്കും തൃശ്ശൂരില്‍ 17236 അപേക്ഷകരില്‍ 13122 പേര്‍ക്കും,എറണാകുളം 17191 അപേക്ഷകരില്‍ 11329 പേര്‍ക്കും കോഴിക്കോട് 15657 അപേക്ഷകരില്‍ 10703 പേര്‍ക്കും തിരുവനന്തപുരം 10804 അപേക്ഷകരില്‍ 10315 പേര്‍ക്കും കോട്ടയം 10523 അപേക്ഷകരില്‍ 8100 പേര്‍ക്കും കൊല്ലം 8470 അപേക്ഷകരില്‍ 8309 പേര്‍ക്കും ആലപ്പുഴ 7878 അപേക്ഷകരില്‍ 5982 പേര്‍ക്കും പത്തനംതിട്ട 7486 അപേക്ഷകരില്‍ 6504 പേര്‍ക്കും ഇടുക്കി 6462 അപേക്ഷകരില്‍ 5320 പേര്‍ക്കും വയനാട് 6108 അപേക്ഷകരില്‍ 5764 പേര്‍ക്കും പാസ് അനുവദിച്ചിട്ടുണ്ട്