കോവിഡ് ക്വാറന്റൈനിലേക്ക് മാറ്റേണ്ട യുവാവിനെ പോലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിട്ടു,ഒരാളെ കാണാതായി,പരക്കം പാഞ്ഞു ബേക്കൽ പോലീസ് ,ഉദുമ പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെ വ്യാപക വിമർശനം
കാസർകോട്: ബംഗളൂരുവിൽനിന്ന് മലയാളികളെ കയറ്റി വന്ന സ്വകാര്യ ബസിൽ നിന്ന് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് അപ്രത്യക്ഷനായത് പോലീസിനെയും ആരോഗ്യ വകുപ്പിനെയും അങ്കലാപ്പിലാക്കി.ഇന്ന് ഉച്ചയോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ബംഗളൂരു മഡിവാളയിലെ ഒരു മലയാളി കൂട്ടായ്മ ബസ്സിൽ കയറ്റിവിട്ട സംഘത്തിലെ ഒരാളാണ് പോലീസിനെയും പഞ്ചായത്ത്,ഹെൽത്ത് അധികൃതരെയും വെട്ടിച്ചുകടന്നത്.ഇന്നലെ രാത്രി ഏഴുമണിക്കാണ് 26 പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്.തലപ്പാടി അതിർത്തിയിലെ പരിശോധനക്ക് ശേഷംഇന്ന് ഉച്ചക്ക് രണ്ടുപേരെ കൊറന്റൈൻ ചെയ്യാൻ പഞ്ചായത്ത് അധികൃതർക്ക് കൈമാറിയിരുന്നു.ഇതിലൊരാൾ തന്ത്രപൂർവം മുങ്ങുകയും മറ്റൊരാളെ പഞ്ചായത്ത് അധികൃതർ പോലീസ് സ്റ്റേഷൻ മുന്നിൽ ഇറക്കി വിട്ടു.ഇതോടെ പോലീസും വെട്ടിലായി.സംഭവം ശ്രദ്ധയിൽപെട്ട ജില്ലാകളക്ടർ പോലീസ് സ്റ്റേഷന് മുമ്പിൽ ഇറക്കിവിട്ടയാളെ ഉടൻ കൊറന്റൈൻ കേന്ദ്രത്തിൽ എത്തിക്കാൻ നിർദേശം നൽകി.ഇയാളെ പോലീസ് കോട്ടിക്കുളത്തെ ഗ്രീൻവുഡ്സ് സ്കൂളിൽനീക്കുന്നതിനിടയിലാണ് യാത്രാസംഘത്തില്പെട്ട യുവാവിനെ കാണാതായിയെന്ന പരാതിയുമായിപഞ്ചായത്ത് അധികൃതർ പോലീസിനെ സമീപിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ പോലീസ് യുവാവിന് വേണ്ടി തിരച്ചിൽ തുടങ്ങി. മുങ്ങിയ യുവാവ് നേരത്തെ കോട്ടിക്കുളം ബീച്ച് റോഡിൽ താമസക്കാരനായിരുന്നു. ഇപ്പോൾ മലാംകുന്നിലാണ് താമസം.ബസിൽ നിന്ന് അധികൃതരെ വെട്ടിച്ചുകടന്ന യുവാവ് നേരേ എത്തിയത് മലാംകുന്നിലേക്കായിരുന്നുഈ യുവാവിനെ ഇപ്പോൾ സ്വവസതിയിൽ രണ്ടാം നിലയിലെ മുറിൽ കൊറന്റൈനിൽ ആക്കിയിരിക്കുകയാണ്.അതേസമയം തൻ കടന്നുകളഞ്ഞതല്ലെന്നും പഞ്ചായത്ത് അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് തന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.