പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് വെടിയുണ്ട കണ്ടെത്തി
ചൊക്ലി നിടുമ്പ്രത്തെ പരേതനായ കൊല്ലറോത്ത് പത്മനാഭക്കുറുപ്പിന്റെ വീട്ടിലാണ് വെടിയുണ്ട കണ്ടെത്തിയത്. സർവീസ് സംബന്ധമായ രേഖകൾ സൂക്ഷിച്ച ഇരുമ്പുപെട്ടിയിലായിരുന്നു വെടിയുണ്ടകൾ.
തലശ്ശേരി :പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് ഏഴ് വെടിയുണ്ട കണ്ടെത്തി. ചൊക്ലി നിടുമ്പ്രത്തെ പരേതനായ കൊല്ലറോത്ത് പത്മനാഭക്കുറുപ്പിന്റെ വീട്ടിലാണ് വെടിയുണ്ട കണ്ടെത്തിയത്. സർവീസ് സംബന്ധമായ രേഖകൾ സൂക്ഷിച്ച ഇരുമ്പുപെട്ടിയിലായിരുന്നു വെടിയുണ്ടകൾ.
പത്മനാഭക്കുറുപ്പിന്റെ ഭാര്യയും മകളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം വീടിന്റെ മട്ടുപ്പാവ് വൃത്തിയാക്കുന്നതിനിടെയാണ് ഇരുമ്പുപെട്ടി ശ്രദ്ധയിൽപ്പെട്ടത്.
1990-–-ൽ സർവീസിൽനിന്ന് വിരമിച്ച പത്മനാഭക്കുറുപ്പ് സിആർപിഎഫിലും ഡെപ്യൂട്ടേഷനിൽ ജോലിചെയ്തിട്ടുണ്ട്. 91 ലാണ് മരിച്ചത്. വെടിയുണ്ടകൾ കണ്ടവിവരം ബന്ധുക്കൾ ചൊക്ലി പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന് എസ്ഐ കെ സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർചെയ്തു. സർവീസ് കാലത്ത് കിറ്റ്ബോക്സിൽ സൂക്ഷിച്ചതാണ് വെടിയുണ്ടകളെന്ന് കരുതുന്നു.