കോവിഡ് കാലത്ത് റോഡുകൾ ചോരക്കളമാകുന്നു , യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 21കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം
രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി
ന്യൂഡൽഹി : ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിലാണ് അപകടം. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി
ബീഹാർ , ജാർഖണ്ഡ്, പശ്ചിമ ബംാേൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.തൊഴിലാളികൾ കാൽനടയായി നടന്നുപോകുന്നതിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഇതോടെ ലോക് ഡൌണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 കവിഞ്ഞു.