പ്രവാസികൾക്ക് കൈത്താങ്ങായി ഖത്തർ കെ എം സി സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി ;സൗജന്യമായി പത്തുപേർക്ക് വിമാന ടിക്കറ്റ് നൽകും
ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് നാട്ടിൽ പോവാൻ അവസരം ലഭിച്ചിട്ടും ടിക്കറ്റ് എടുക്കാൻ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സൗജന്യമായി നാട്ടിലെത്തിക്കാനാണ് പദ്ധതി.
ദോഹ: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ പ്രയാസമനുഭവിക്കുന്ന കാസർകോട് മുൻസിപ്പൽ പരിധിയിലുള്ള പ്രവാസികൾക്ക് കൈതാങ്ങായി ഖത്തർ കെഎംസിസി മുൻസിപ്പൽ കമ്മിറ്റി സൗജന്യ ടിക്കറ്റ് നൽകും..ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് നാട്ടിൽ പോവാൻ അവസരം ലഭിച്ചിട്ടും ടിക്കറ്റ് എടുക്കാൻ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സൗജന്യമായി നാട്ടിലെത്തിക്കാനാണ് പദ്ധതി.ഇതിന്റെ ഭാഗമായി ആദ്യഘട്ടം 10 ടിക്കറ്റുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോവിഡ്-19 ന്റെ ഭാഗമായി മുൻസിപ്പൽ കമ്മിറ്റിയുടെ നേത്ര്വതത്തിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.ഖത്തറിൽ കോവിഡിന്റെ തുടക്കത്തിൽ തന്നെ അവസരോചിതമായി ഇടപെടലുകൾ നടത്തി മുൻസിപ്പൽ കമ്മിറ്റിക്ക് പ്രവർത്തിക്കാൻ സാധിച്ചുവെന്ന് യോഗം വിലയിരുത്തി . മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ പരിധിയുടെ അകത്തും പുറത്തുമായി ഇരുനൂറ്റി അമ്പതോളം പേർക്കുള്ള ഭക്ഷണ കിറ്റ് നൽകിയതായി പ്രസിഡന്റ് ഫൈസൽ ഫില്ലി പറഞ്ഞു.കൂടാതെ,ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള വസ്ത്രങ്ങൾ,ആവശ്യ സാധനങ്ങൾ,ഇഫ്താർ കിറ്റുകൾ,നാടുമായ് ബന്ധപെട്ട് പ്രയാസത്തിലനുഭവപ്പെടുന്ന പ്രവാസികളുടെ വീടുകളിലേക്കുള്ള സഹായം,മരുന്ന് വിതരണം,ധന സഹായം എന്നീ രീതിയിലുള്ള പ്രവർത്തനം നടത്താൻ സാധിച്ചുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
സൂം വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഫൈസൽ ഫില്ലി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹക്കീം ഉത്ഘാടനം ചെയ്തു,ആദം കുഞ്ഞി തളങ്കര,ഷഫീഖ് ചെങ്കളം,ബഷീർ കെ എഫ് സി ,ജാഫർ പള്ളം,അഷ്റഫ് കുളത്തുങ്കര,ബഷീർ മന്നായ്,ശാക്കിർ കാപ്പി,സാബിത്ത് തുരുത്തി എന്നിവർ സംബന്ധിച്ചു.