ജില്ലയില്‍ മണ്‍സൂണ്‍ മുന്നൊരുക്കം: സര്‍ക്കാര്‍
ഓഫീസുകളില്‍ മെയ് 16 നും വീടുകളില്‍ 17 നും ഡ്രൈ ഡേ ആചരിക്കണം
മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിലും തദ്ദേശ ഭരണ സ്ഥാപന പരിധികളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ ജില്ലാ കളക്ടര്‍ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം.
കാസർകോട് : മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിലും തദ്ദേശ ഭരണ സ്ഥാപന പരിധികളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ ജില്ലാ കളക്ടര്‍ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. മെയ് 16 ന് സര്‍ക്കാര്‍ ഓഫീസുകളിലും മെയ് 17 ന് ജില്ലയിലെ മുഴുവന്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. വാര്‍ഡ്തല ശുചിത്വ സമിതികള്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കോവിസ് 19 നിര്‍വ്യാപന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാന്‍ വീടിനും സര്‍ക്കാര്‍ ഓഫീസുകള്‍ പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരിസരത്തുള്ള പ്ലാസ്റ്റിക് കവറുകള്‍, ചിരട്ട, ടയര്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചെട്ടികള്‍, പാള, റബ്ബര്‍ ടാപ് ചെയ്യുന്ന ചിരട്ടകള്‍, മുട്ടത്തോട്, കരിക്കിന് തൊണ്ട്, കുപ്പികള്‍, തുടങ്ങിയ വസ്തുക്കളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വീട്ടിനകത്തെ ഫ്രിഡ്ജിന്റെ ട്രേ,അലങ്കാര വസ്തുക്കള്‍, അക്വേറിയം തുടങ്ങിയവയില്‍ കൊതുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. വാട്ടര്‍ ടാങ്കുകള്‍ ക്ലീന്‍ ചെയ്ത് അച്ചെു സൂക്ഷിക്കണം. ടെറസുകളില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന് വേണ്ട കാര്യങ്ങള്‍ ചെയ്യണം. എലികള്‍, മറ്റ് രോഗം പരത്തുന്ന ജീവികള്‍ എന്നിവയുടെ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണം. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ അവ ഒഴുക്കി വിടുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പകര്ച്ചവ്യാധിക്കിടയാക്കുന്ന രോഗകാരികളുടെ ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. റബ്ബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടികിടക്കുന്ന വെള്ളം കളഞ്ഞ് ചിരട്ട കമിഴ്ത്തി വെയ്ക്കണം. കമുകിന് തോട്ടങ്ങളില്‍ പാളകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, എ ഡി എം എന്‍ ദേവീദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍മാര്‍ ഹുസൂര്‍ ശിരസ്തദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.