ടാറ്റ ആശുപത്രിക്ക് പിന്നാലെ ചട്ടഞ്ചാല്‍ ആരോഗ്യ കേന്ദ്രത്തില്‍ 1.73 കോടിചിലവിട്ട്
സ്പെഷ്യല്‍ ബ്ലോക്ക് നിർമ്മിക്കും
കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വിഹിതമായി 25 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 148 ലക്ഷം രൂപയും ബ്ലോക്ക് നിര്‍മ്മാണത്തിനായി അനുവദിക്കും.
കാസർകോട് : ചട്ടഞ്ചാല്‍ സർക്കാർ ആരോഗ്യ കേന്ദ്രത്തില്‍ 1.73 കോടി രൂപാ ചിലവില്‍ സ്പെഷ്യല്‍ ബ്ലോക്ക് ഒരുങ്ങും. കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വിഹിതമായി 25 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 148 ലക്ഷം രൂപയും ബ്ലോക്ക് നിര്‍മ്മാണത്തിനായി അനുവദിക്കും. പുതിയതായി നിര്‍മ്മിക്കുന്ന സ്പെഷ്യല്‍ ബ്ലോക്കില്‍ ഡോക്ടർമാർക്കുള്ള രണ്ടു മുറികളും രണ്ട് നിരീക്ഷണ മുറികളും ഫാര്‍മസി, ഡ്രസ്സിംഗ് റും, സ്റ്റോര്‍ റൂം, ലാബ്, റാംപ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ദയാനന്ദ മറ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.