കേരളത്തില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,
വയനാട് – 5,മലപ്പുറം – 4,ആലപ്പുഴ ,കാസർകോട് ,കൊല്ലം,പാലക്കാട് – 1 വീതം
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതില്‍ ഏഴു പേര് വിദേശത്തു നിന്നു വന്നവരാണ്. തമിഴ്നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈറ്റിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അജാനൂർ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ,ഇതോടെ ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി. രോഗ ലക്ഷണങ്ങളുള്ള 16 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 1662 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1451 പേരും ആശുപത്രികളില്‍ 211 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
സെന്റിനല്‍ സര്‍വ്വേ ഭാഗമായി 601 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 562 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്