ക്വാറന്റൈനില്‍ ഉള്ളവര്‍ പുറത്തിറങ്ങരുത് – നടപടികൾ കർശനമാക്കി ജില്ലാ ഭരണകൂടം
കാസർകോട് : സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈനിലോ റൂം ക്വാറന്റൈനിലോ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചവര്‍ മുറി വിട്ട് പുറത്തിറങ്ങിയാല്‍ ആ പ്രദേശത്തെ വാര്‍ഡ് മുഴുവന്‍ ഹോട്ട് സ്പോര്‍ട്ടായി കണക്കാക്കി നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു പറഞ്ഞു. ജനങ്ങള്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യം വന്നുചേരും. ഈ പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനോ ഗതാഗത സംവിധാനത്തിനോ അനുമതി ഉണ്ടാകില്ല. ഈ സാഹചര്യം ഒഴിവാക്കാന്‍ പൊതുസമൂഹവും വാര്‍ഡ് തല ജനജാഗ്രതാ സമിതികളും മുന്‍കൈ എടുത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു പറഞ്ഞു. തലപ്പാടിയിലെയും കാലിക്കടവിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു