കാസർകോട് കൊവിഡ് രോഗികളുടെ എണ്ണം ഉയരും , മഹാരാഷ്ട്രയില്‍ നിന്നെത്തിയത് തീവ്ര വൈറസ്. , മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍ ,പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടില്ല
പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാന്‍ ഉദ്ദേശിക്കുന്നില്ല. സമ്പര്‍ക്കമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിടുമെന്നും കളക്ടര്‍ സജിത് ബാബു പറഞ്ഞു.ജില്ലയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും.
കാസർകോട്: ജനങ്ങളിൽ ആശങ്ക പരാതി കാസർകോട് വീണ്ടും കൊവിഡ് പടരുമെന്ന ഭീതിയില്‍. സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നും ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു മുന്നറിയിപ്പ് നല്കി.
മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ രോഗ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയുള്ള പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാന്‍ ഉദ്ദേശിക്കുന്നില്ല. സമ്പര്‍ക്കമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിടുമെന്നും കളക്ടര്‍ സജിത് ബാബു പറഞ്ഞു.ജില്ലയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും. എന്നിരുന്നാലും ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കാത്തവരുണ്ട്. പുറത്ത് നിന്ന് എത്തുന്നവര്‍ കൂടുതലാകുന്നതിന് അനുസരിച്ച് പ്രതിസന്ധിയും രൂക്ഷമാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്കി.
മഹാരാഷ്ട്രയില്‍ നിന്ന് വന്നത് തീവ്രതയുള്ള വൈറസ് ആണ്. നേരിയ സമ്പര്‍ക്കം ഉണ്ടായവര്‍ക്ക് പോലും രോഗം കിട്ടി. ജനങ്ങള്‍ പരമാവധി സഹകരിക്കണം,’കലക്ടര്‍ ഡോ. ഡി സജിത് ബാബു ആവശ്യപ്പെട്ടു.രോഗം പടുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിള്‍ ലോക്കിംഗ് സുരക്ഷ അടക്കം പരിഗണിക്കുന്നില്ലെന്നാണ് വിവരം.