കോളേജ് ജീവിതം അഞ്ജനയെ മാറ്റിമറിച്ചു , രക്ഷിതാക്കളെ ധിക്കരിച്ച് കൂട്ടുകാരോടൊപ്പം കറക്കം ഒടുവിൽ മാവിൻകൊമ്പിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി
കാഞ്ഞങ്ങാട്:ഗോവയിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ട ഞാണിക്കടവ് സ്വദേശി അഞ്ജന ഹരീഷിന്റെ ജീവിതവും യാത്രകളും ഏറെ ദുരൂഹം.. ഇന്നലെ ഗോവയിൽ ആത്മഹത്യ ചെയ്യുമ്പോൾ അഞ്ജനയോടൊപ്പം കോഴിക്കോട് സ്വദേശിനികളായ നസീമ ആതിര എന്നിവരുമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുത്തിന് പഠിച്ചുകൊണ്ടിരിക്കുകയാണ് അഞ്ച് മാസം മുമ്പ് അഞ്ജനേയ കാണാതായത്, തുടർച്ചയായി ക്ലാസ്സിൽ ഹാജരാകാത്തതിനെ തുടർന്ന് കോളേജിലെ പ്രിൻസിപ്പൽ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു, ഇതിൻറെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ അഞ്ജനയെ കോഴിക്കോട് നിന്നും കണ്ടെത്തി, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ന്യൂജെൻ സംഘടനകളായ ക്യൂർ കമ്മ്യൂണിറ്റി, സാഹസികയാത്ര എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്ന അഞ്ജന ലഹരിക്ക് അടിമ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ, തുടർന്ന് അഞ്ജനയെ ബന്ധുക്കൾ ലഹരി വിമോചന കേന്ദ്രത്തിൽ പാർപ്പിച്ച ചികിത്സയ്ക്ക് വിധേയമാക്കി, ലഹരി ഉപയോഗത്തിൽ നിന്നും മുക്തമായ അഞ്ജന പിന്നീട് ഏതാനും ആഴ്ചകൾ മാതാവിനോടൊപ്പം പുതുകൈയിലെ വാടകവീട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്നു, ഇതിനിടയിൽ കോളേജിലെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ പോയതോടെയാണ് അഞ്ജനയെ വീണ്ടും കാണാതായത്. അഞ്ജനയെ കാണാതായതിനെത്തുടർന്ന് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അഞ്ജന അമ്മയോടൊപ്പം പോകാതെ സുഹൃത്തും ക്യൂർ കമ്മ്യൂണിറ്റി സംഘടനയുടെ സജീവ പ്രവർത്തകയും ഗാർഗി അജിതക്കൊപ്പം പോവുകയാണ് ചെയ്തത്. പിന്നീട് അഞ്ജനയെ കുറിച്ച് ബന്ധുക്കൾക്ക് വിവരം ഒന്നും ഉണ്ടായില്ല, ഇതിനിടയിലാണ് ഇന്ന് രാവിലെ അഞ്ജന ഗോവയിൽ തൂങ്ങി മരിച്ചതായി ഹൊസ്ദുർഗ് പോലീസിൽ നിന്നും വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പാണ് അഞ്ജലിയും സംഘവും ഗോവയിലെ എത്തിയതെന്നണ് പോലീസ് നൽകുന്ന സൂചന . ക്യൂർ കമ്മ്യൂണിറ്റി സഹയാത്രിക എന്നീ സംഘടനകളുടെ പ്രവർത്തകരും കോഴിക്കോട് സ്വദേശികളായ നസീമ, ആതിര എന്നിവരും അഞ്ജനയോടൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ലോഡ്ജിനു മുന്നിൽ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.