നിസ്സഹായതയുടെ മൗനങ്ങളിലും നിശബ്ദമായി ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ നീരുറവകളാണ് ഐ സി എഫ് – മർക്കസ് പ്രവർത്തകർ
കോവിഡ് ദുരന്തഭൂമിയിൽ സ്വാന്തനത്തിന്റെ കുളിര്കാറ്റുമായി ഐ സി ഫ് – മർക്കസ് പ്രവർത്തകർ അഥവാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പടയാളികൾ , ദേര നൈഫിൽ കോവിഡ് സ്ഥിരീകരിച്ചത് മുതൽ സ്വജീവനു പ്രാധാന്യം കൊടുക്കാതെ അപരന്റെ കണ്ണീരൊപ്പാൻ ഇറങ്ങി തിരിച്ചവരാണ് ഇവർ , ഇന്ന് രണ്ടു മാസത്തോളമടുക്കുമ്പോളും ഏകദേശം ആയിരത്തോളം പ്രവർത്തകർ എമിറേറ്റിന്റെ ഓരോ ഭാഗങ്ങളിലും പോലീസ് ഡിപ്പാർട്മെന്റുകളോടും ഹെൽത് അതോറിറ്റികളോടും സഹകരിച്ചു കൊണ്ട് മുന്നേറി കൊണ്ടിരിക്കുന്നു ,
വലതു കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന് നിര്ബന്ധബുദ്ധിയുള്ള ഐ സി എഫ് – മർക്കസ് പ്രവർത്തരുടെ സ്വയംസമർപ്പണ മനോഭാവത്തെ ഏതു തുലാസ്സുകൊണ്ട് തൂക്കിയാലും മഹത്വം അളക്കാൻ സാധിക്കാതെ വരുന്നു , ആദ്യ ഘട്ടത്തിൽ ലോക്ക് ഡൗൺ ഏരിയകളിൽ തുടങ്ങിയ ഭക്ഷണ വിതരണം ഇപ്പോൾ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്തൂമിന്റെ പത്തു മില്യൺ ഭക്ഷണം വിതരണവുമായും മറ്റു സേന വിഭാഗങ്ങളോടുമായും സഹകരിച്ചു ഏകദേശം ഒരു ലക്ഷത്തോളം ഭക്ഷണ പൊതികളാണ് ദിനേന വിവിധ ഭാഗങ്ങളിലായി പ്രവർത്തകർ വിതരണം ചെയ്യുന്നത് ,
തങ്ങൾ എത്തിക്കുന്ന ഭക്ഷണ പൊതിയോ ഭക്ഷണ കിറ്റോ ഏറ്റു വാങ്ങുന്നവരുടെ മുഖത്തു തെളിയുന്ന ആശ്വാസത്തിന്റെ പുഞ്ചിരിയും കണ്ണീർ പൊഴിച്ചുകൊണ്ട് കൈ ഉയർത്തിയുള്ള പ്രാർത്ഥനയും കാണുമ്പോൾ ഓരോ പ്രവർത്തകനും നോമ്പുകാരന്റെ ക്ഷീണമോ വെന്തുരുകുന്ന ചൂടോ ഒന്നും തന്നെ അറിയുന്നില്ല .. ആത്മ സംതൃപ്തിയോടെ അവർ ഓട്ടം തുടരുന്നു , മറ്റുള്ളവർക് ഇഫ്താർ കിറ്റ് എത്തിച്ചു വിഭവസമൃദ്ധമായ നോമ്പ് തുറക്കുള്ള അവസരമൊരുക്കികൊടുത്തു കൊണ്ട് ഓടി കൊണ്ടിരിക്കുന്നതിനിടയിലായിരിക്കും മഗ്രിബ് ബാങ്ക് വിളിക്കുന്നത് , ചിലപ്പോൾ കയ്യിൽ അവശേഷിക്കുന്നത് ഒരു കുപ്പി വെള്ളം മാത്രമായിരിക്കും .. എങ്കിലും അവർ സന്തോഷത്തോടെ നോമ്പ് തുറക്കുന്നു .. അവരുടെയുള്ളിൽ അപ്പോളും തെളിഞ്ഞു വരുന്നത് തങ്ങൾ എത്തിച്ചു കൊടുത്ത ഇഫ്താർ കിറ്റുകൾ തുറന്നു നോമ്പ് തുറക്കുന്നവരുടെ മുഖങ്ങളാണ് .. ആ മുഖങ്ങളിൽ തെളിയുന്ന പുഞ്ചിരിയാണ് ….അതൊക്കെ അവർക്ക് വീണ്ടും അടുത്ത ഓട്ടത്തിനുള്ള ഊർജ്ജം നൽകുന്നു, തലേ ദിവസം വിളിച്ചു പറഞ്ഞ ഒരു പാട് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനുണ്ട് .. ജാതിയുടെയോ മതത്തിന്റെയോ രാജ്യത്തിന്റെയോ കറുത്തവന്റെയോ വെളുത്തവന്റെയോ വ്യത്യാസമില്ലാതെ വിശപ്പിന്റെ വിളിയെ മാത്രം ആധാരമാക്കി കൊണ്ടുള്ള സഹായം എത്തിക്കാനുണ്ട് .. അതിനു വേണ്ടി ഓടണം .. അവർക്കറിയാം അവരുടെ വരവും കാത്തു പ്രതീക്ഷയുടെ കണ്ണുകൾ നോക്കിയിരിപ്പുണ്ടെന്നു .. നിസ്സഹായതയുടെ മൗനങ്ങളിലും നിശബ്ദമായി ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ നീരുറവകളാണ് ഐ സി എഫ് – മർക്കസ് പ്രവർത്തകർ.. ആരും കൊതിച്ചു പോകുന്ന മാതൃകാ പ്രവത്തകർ .. കാന്തപുരം എ പി ഉസ്താദിന്റെ പടയാളികൾ ..
ഖലീൽ കളനാട്