അനുമതിയുള്ള കടകള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ഉപാധികളോടെ തുറക്കാം: ജില്ലാ കളക്ടര്‍.
കാസർകോട് :അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളകടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. എല്ലാ വര്‍ക്ക്ഷോപ്പുകളും (വാഹന റിപ്പയറിങ് ,മോട്ടോര്‍ വൈന്‍ഡിങ്, ലെയ്ത്ത്, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ) ആധാരമെഴുത്ത് ഓഫീസുകളും,കള്ള് ഷാപ്പുകളും ആശുപത്രി അനുബന്ധ കണ്ണട കടകളും തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പത് മുതല്‍് വൈകിട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.ടൈലറിങ് കടകള്‍ ,യു പി എസ്/ബാറ്ററി കടകള്‍,ഹാര്‍ഡ് വെയര്‍ കടകള്‍,സിമന്റ് കടകള്‍ എന്നിവയും തിങ്കള്‍ മുതല്‍ ശനിവരെ \ിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ അംഗീകൃത ഗ്രാനൈറ്റ്, ലാറ്ററൈറ്റ് ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ഞായറാഴ്ച്ച ഒഴികെയുളള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി . മരമില്ലുകള്‍, പ്ലൈവുഡ് സ്ഥാപനങ്ങള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, എഞ്ചിനീയറിംഗ് വര്‍ക്സ് (വെല്‍ഡിംഗ്), എന്നിവയ്ക്കും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. അക്ഷയ സെന്ററുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കുന്നതിന് അനുമതി
എല്ലാ ഞായറാഴ്ച്കളിലും സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയതിനാല്‍ ഈ ദിവസങ്ങളില്‍ കാരുണ്യ,നീതി മെഡിക്കല്‍ സ്റ്റോറുകളും, ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും മാത്രം തുറന്നു പ്രവര്‍ത്തിക്കും.
തിങ്കള്‍- നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍-(ഹാര്‍ഡ് വെയര്‍,സാനിറ്ററി വെയര്‍സ്,ടൈല്‍സ് തുടങ്ങിയ) മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്പനയും സര്‍വീസും ചെയ്യുന്ന കടകള്‍, ബീഡി കമ്പനി,. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവയുടെ വില്പനയും സര്‍വീസും അനുവദിക്കും.ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം .ഈ കടകളില്‍ ഏ സി പ്രവര്‍ത്തിപ്പിക്കരുത്..
ചൊവ്വ – പുസ്തക കടകള്‍ തുറക്കാം. സ്റ്റുഡിയോകളും പ്രിന്റിംഗ് പ്രസുകളും,സിനിമാ പ്രദര്‍ശന ശാലകളും വൃത്തിയാക്കുന്നതിനു വേണ്ടി മാത്രം തുറക്കാം..
ബുധന്‍- ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.സൗണ്ട് ആന്റ് ഡെക്കറേഷന് സ്ഥാപനങ്ങള്‍ക്ക് വൃത്തിയാക്കുന്നതിന് തുറക്കാം.എന്നാല്‍ കച്ചവടം നടത്താന്‍ പാടില്ല.
വ്യാഴം- സ്പെയര്‍ പാര്‍ട്സ് കടകള്‍, കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹരിത കര്‍മ്മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്താവുന്നതാണ്.
വെള്ളി – ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട, പുസ്തക കട,ബീഡി കമ്പനി എന്നിവയ്ക്കും പ്രവര്‍ത്തിക്കാം ജുവലറി, ഫര്‍ണിച്ചര്‍,വാഹന കടകള്‍ എന്നിവ തുറന്ന് വൃത്തിയാക്കാം.
ശനി- \ിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍(ഹാര്‍ഡ് വെയര്‍ സാനിറ്ററി വെയര്‍സ്,ടൈല്‍സ് തുടങ്ങിയ) മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്പനയും സര്‍വീസും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.