ഇന്ന് രണ്ട് വിമാനങ്ങൾ കരിപ്പൂരിലെത്തും,കുവൈറ്റിൽനിന്നും ജിദ്ദയിൽനിന്നുമാണ് വിമാനമെത്തുന്നത്.
മലപ്പുറം : രണ്ട് പ്രത്യേക വിമാനങ്ങളിലായി ബുധനാഴ്ച രാത്രി 307 പ്രവാസികൾ കരിപ്പൂരിലെത്തും.കുവൈറ്റിൽനിന്നും ജിദ്ദയിൽനിന്നുമാണ് വിമാനമെത്തുന്നത്. രാത്രി 9.15ന് കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ വിവിധ ജില്ലക്കാരായ 155 പേരാണുള്ളത്. ഇതില്‍ 98 പുരുഷന്മാരും 57 സ്ത്രീകളുമാണുള്ളത്. ആലപ്പുഴ (1) എറണാകുളം(4), ഇടുക്കി(1),കണ്ണൂര്‍(6), കാസര്‍ഗോഡ്(6), കൊല്ലം(2), കോഴിക്കോട്(77), മലപ്പുറം(37), പാലക്കാട്(13), പത്തനം തിട്ട(3), തൃശൂര്‍(3), വയനാട്-(1) എന്നിങ്ങനെയാണ് വരുന്നത്.
പുലര്‍ച്ചെ 12.05ന് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ 152 പേരാണുള്ളത്. ഇതില്‍ 63 പുരുഷന്മാരും 89 സ്ത്രീകളും ഉണ്ട്.
കണ്ണൂര്‍-12, കാസര്‍ഗോഡ്-മൂന്ന്, കൊല്ലം-രണ്ട്, കോട്ടയം-രണ്ട്, കോഴിക്കോട്-25, മലപ്പുറം-96, പാലക്കാട്-അഞ്ച്, തൃശൂര്‍-രണ്ട്, വയനാട്-മൂന്ന്. കൂടാതെ കര്‍ണാടക സ്വദേശിയായ ഒരാളും മാഹിയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടുന്നു