മദ്യത്തിന് വില കുതിച്ചുയരും കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം,ബാറുകളിൽ മദ്യം പാഴ്സലായി നൽകും
തിരുവനന്തപുരം: വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.കൊവിഡ് പ്രതിരോധത്തിനായി ഇത്തരത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും.
ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും 35 ശതമാനം സെസ്.
മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്കി.