മൈലാട്ടി സബ്സ്റ്റേഷനിൽ ട്രാന്‍സ്ഫോര്‍മറിൽ തീപിടുത്തം,പരക്കെ വൈദ്യുതി മുടങ്ങി,ഉടൻ പുനഃസ്ഥാപിക്കുമെന്ന് കെ എസ് ഇ ബി
കാസർകോട് : മൈലാട്ടി സബ്സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തം മൂലം ചില ഉപകരണങ്ങൾ കത്തി നശിച്ചു. ഇന്ന് വൈകിട്ട് 6.40 ന് ഉണ്ടായ തീപിടിത്തത്തെ തുടർന്നാണ് വൈദ്യുത വിതരണം തടസപ്പെട്ടത്.
സബ് സ്റ്റേഷനിൽ ഉണ്ടായ തകരാറ് മൂലം ചെറുവത്തൂർ സബ് സ്റ്റേഷനിലേക്കുള്ള 110 kv ലൈൻ വിച്ഛേദിച്ചു. തകരാർ ശരിയായാൽ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.രാത്രി ഒമ്പത് മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.