ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് മരുന്നെത്തിച്ചു നൽകിയതിന് പെന്ഷന് റദ്ദാക്കുമെന്ന് ഭീഷണി,മുസ്ലീം ലീഗുകാരല്ലാത്തവർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയാൽ ഗതി ഇതെന്ന് മുന്നറിയിപ്പ് ,മുഖ്യമന്ത്രി ഇടപെടും ,രാഷ്ട്രീയം കളിച്ച പഞ്ചായത്ത് സെക്രട്ടറി കുടുങ്ങും ,
കാസർകോട്: ഭിന്നശേഷിക്കാരനായ നാഷണൽ ലീഗ് പ്രവർത്തകനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കല്‍. 10 വര്‍ഷമായി വാങ്ങുന്ന പെന്ഷന് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ വഴിവിട്ട ഇടപെടല്‍ വിവാദമായി. ഇത് സംബന്ധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.. കോവിഡ് കാലത്ത് ജനമൈത്രി പോലീസിനോടോപ്പം ചേർന്ന് ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് മരുന്നെത്തിച്ചു സഹായിച്ചതിന്റെ പേരിലാണ് ഇത്തരമൊരു അനീതി ഭിന്നശേഷിക്കാരനോട് കാണിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ 11-ാം വാര്‍ഡ് ബളളീറിലെ നൗഷാദ് അഹമ്മദ് ആണ് പരാതിക്കാരന്. 2011 മുതല്‍ ഭിന്നഷേശിക്കാര്‍ക്കുള്ള പെന്ഷന് വാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് നൗഷാദ്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഇപ്പോള്‍ ഭിന്ന ശേഷിതെളിയിക്കുന്ന പുതിയ സാക്ഷ്യപത്രം മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കാന്‍ വേണ്ടി നൗഷാദിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജില്ലയിലെ അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ കാഴ്ച്ചക്കുറവിനുള്ള സര്‍ഫിക്കറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പെന്ഷന് അനുവദിച്ചത്.
10 വര്‍ഷമായി നിലവില്‍ പെന്ഷന് കൈപറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്ന് പെന്ഷന് ലഭിക്കുന്നതിന്ന് വേണ്ടി കത്ത് കിട്ടി ഏഴ് ദിവസത്തിനകം വീണ്ടും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പുതിയ സാക്ഷ്യപത്രം മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്നാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് 19 മൂലം നാട് ഒന്നാകെ ലോക് ഡൗണില്‍ കഴിയുമ്പോഴാണ് പശ്ചാതലത്തില്‍ ഇതിന് വേണ്ടി മാത്രം സമയം കണ്ടെത്തി അടിയന്തിര ഭരണ സമിതി യോഗം ചേര്‍ന്ന് ഇങ്ങനെയൊരു കത്ത് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് നൗഷാദ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
ഒരുമാസത്തോളമായി കാസര്‍കോട് ജനമൈത്രി പോലീസിന്റെ വളണ്ടിയറായി നൗഷാദ് സേവനം ചെയ്തു വരുന്നുണ്ട്.
ഒരു കണ്ണിന് കാഴ്ച്ചയില്ലാഞ്ഞിട്ട് പോലും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സേവനത്തെ അനധികൃതമായാണ് പഞ്ചായത്ത് സെക്രട്ടറി കത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് നൗഷാദ് പറയുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് കിട്ടിയപ്പോള്‍ മനസികമായി തളര്ന്നിരിക്കുകയാണെന്നന്ന് നൗഷാദ് പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നാഷണല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കൂടിയാണ് നൗഷാദ്.
പഞ്ചായത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് പഞ്ചായത്ത് ബോര്‍ഡിനെതിരെ നിരന്തരമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് തനിക്ക് കിട്ടുന്ന പെന്ഷന് റദ്ദ് ചെയ്യാന്‍ വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഭരണസമിതിക്ക് വേണ്ടിയുള്ള സെക്രട്ടറിയുടെ കത്തെന്ന് നൗഷാദ് ആരോപിക്കുന്നു.
ഭിന്നശേഷി തെളിയിക്കുന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സ്ഥിരതയുള്ള സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നിലവിലിരിക്കെ പുതിയ സര്‍ട്ടിഫിക്കറ്റ് ലോക്ക്ഡൗണ്‍ നാളുകളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തത്, കാരണം പെട്ടെന്ന് എടുത്ത് കൊടുക്കാന്‍ കാലതാമസമുണ്ടാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഈ പ്രത്യേക സാഹചര്യത്തില്‍ നേട്ടീസ് സെക്രട്ടറി അയച്ചതും ഇത് മുന്നില്‍ കണ്ട് തന്നെയാണ്.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി തനിക്ക് അയച്ച നോട്ടീസ് നിയമവിരുദ്ധവും അന്യായവും രാഷ്ട്രീയ പകപോക്കലുമാണെന്നും സെക്രട്ടറിയുടെ നോട്ടീസ് പിന്‍വലിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജനമൈത്രി പോലീസിന്റെ സേവനം അനുഷ്ടിക്കുന്ന തന്നെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുക വഴി എന്റെ നിലവിലെ പ്രവര്‍ത്തനത്തെ നിരുല്‍സാഹപ്പെടുത്താനും ശ്രമിച്ച മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ നൗഷാദ് ആവശ്യപ്പെട്ടു.