ക്വാറന്റൈൻ സംവിധാനം ശക്തമാക്കുക; ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മറ്റിടങ്ങളിൽ നിന്ന് കേരളത്തിലെത്തുവരെ ക്വാറന്റൈൻ ചെയ്യുന്ന സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കളക്ടർമാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിശ്ചയിക്കാനെന്നും മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.