മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാതെ മാറിനിന്നവരാണ് ചാനലില്‍ വിവരക്കേടും വിഢിത്തവും വിളമ്പുന്നത്; ഷാഹിദ കമാല്‍
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഓരോ ദിവസത്തേയും വാര്‍ത്താ സമ്മേളനങ്ങള്‍ അന്നന്നത്തെ വിലയിരുത്തല്‍ മാത്രമായിരുന്നില്ല,അതെല്ലാം ഓരോ പഠന ക്ലാസ്സുമായിരുന്നു. വാര്‍ത്താ സമ്മേളനം കാണാതെ മാറിനിന്നവരാണ് ചാനലില്‍ വന്നിരുന്ന് ഇപ്പോള്‍ വിവരക്കേടും വിഢിത്തവും വിളമ്പുന്നതെന്ന് ഷാഹിദ കമാല്‍.
മുഖ്യമന്ത്രിയുടെ ഓരോ ദിവസത്തേയും
വാര്‍ത്താ സമ്മേളനങ്ങള്‍ അന്നന്നത്തെ വിലയിരുത്തല്‍ മാത്രമായിരുന്നില്ല
അതെല്ലാം
ഓരോ പഠന ക്ലാസ്സുമായിരുന്നു.
ഒരു കാലത്ത് വൈകിട്ട് ദൂരദര്‍ശനിലെ വാര്‍ത്തക്ക് വേണ്ടി കാത്തിരുന്നത് ഓര്‍മ്മ വരികയാണ്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തെന്നറിയാന്‍, മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന നല്ലതും ചീത്തയുമായ വിഷയങ്ങള്‍ അറിയാന്‍, സര്‍ക്കാരിന്റെ അറിയിപ്പുകള്, തൊഴിലവസരങ്ങള്‍ അങ്ങനെ …. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍.
പിന്നീട് സ്വകാര്യ ചാനലുകള്‍ രംഗപ്രവേശം ചെയ്തു. ഓരോ ചാനലുകളും വ്യത്യസ്ഥവും ആകര്‍ഷകവുമായ പരിപാടികളുമായി മലയാളിയുടെ പൂമുഖ വാതില്ക്കലെത്തി.
അപ്പോഴും വാര്‍ത്താ ബുള്ളറ്റിന് വൈകുന്നേരങ്ങളില്‍ മാത്രം ഒതുങ്ങി.
പിന്നീട് ചാനലുകളുടെ എണ്ണം വര്‍ദ്ധിച്ചു.
അതോടെ മത്സരമായി. വാര്‍ത്തകള്‍ ഒരു നേരമെന്നത്
മരുന്നും ഭക്ഷണവും പോലെ മൂന്നുനേരമാക്കി മലയാളിയുടെ വാര്‍ത്താ ദാഹത്തെ ശമിപ്പിച്ചു.
എന്നാല്‍ ഇന്ന് എണ്ണിയാല്‍ തീരാത്താ എണ്ണമായി
ചാനലുകളുടേയും
ഓണ്‍ലൈന്‍ ചാനലുകളുടേയും എണ്ണം വര്‍ദ്ധിച്ചു. പോരാത്തതിന് സമൂഹ മാദ്ധ്യമങ്ങളുടെ തളളിക്കയറ്റവും
അതോടെ മാധ്യമസംസ്കാരവും
വാര്‍ത്താ സംസ്ക്കാരും തന്നെ മാറ്റിയെഴുതി.
വാര്‍ത്തകള്‍ക്കുവേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടലായി.
എന്താണ് സത്യം ? എന്താണ് കപടം? എന്നറിയതായി.
24 മണിക്കൂര്‍ വാര്‍ത്തയായി,
പിന്നെ അത് ലൈവായി
പിന്നെ ..പിന്നെ … വാര്‍ത്തകള്‍ വാര്‍ത്തകളല്ലാതായി.
കുറെ കാലമായി വാര്‍ത്തകള്‍ മെഗാ സീരയലുകളും,
കോമഡി ഷോകളുമായി മാറിയിരിക്കുന്നു.
ഒരു ഘട്ടത്തില്‍ കുടുംബത്തോടൊപ്പമിരുന്ന് വാര്‍ത്ത കാണാന്‍ കഴിയാതായി. വാര്‍ത്താ വേളയില്‍ മക്കളുടെ കണ്ണ് മറച്ചു പിടിക്കുന്ന അമ്മമാരുമുണ്ടായി.
പതിയെ …പതിയെ മലയാളികള്‍ വാര്‍ത്തയെ മറന്നു തുടങ്ങി. വാര്‍ത്ത കാണുന്നത് ശീലമല്ലാതായി..
വീണ്ടുമൊരു വാര്‍ത്താ സംസ്ക്കാരം ഉണ്ടായത്
ഈ കോറോണ കാലത്താണ്.
കോമഡിയും , ട്രാജഡിയും വിട്ട് ഓരോ മനുഷ്യന്റേയും ജീവനോടും ജീവിതത്തോടും
ചേര്‍ത്തു വച്ച വാര്‍ത്താ സംസ്ക്കാരം.
കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കേരളം കൈവരിച്ച
ലോകോത്തര മാതൃകയ്ക്ക് , മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പുമന്ത്രിയുടേയും വാര്‍ത്താ സമ്മേളനങ്ങള്‍ വഹിച്ച് പങ്ക് ചെറുതല്ല. കൂട്ടായ പ്രവര്‍ത്തനങ്ങള്‍
വകുപ്പുകളുടെ ഏകോപനം
തുടങ്ങി
പുതിയൊരു
ശുചിത്വ സംസ്ക്കാരം തന്നെ നാം പഠിച്ചു.
സാമൂഹ്യ അകലം
ക്വാറന്റൈന്, ഐസലേഷന്‍
സാനിറ്റൈസര്‍
മാസ്ക്ക്
ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ
പുതിയ വാക്കുകള്‍
അറിയുക മാത്രമല്ല
അനുസരിക്കാനും
ശീലിക്കാനും കൊച്ചു കുട്ടികള്‍ പോലും പഠിച്ചു
അതിഥിയെ ദൈവത്തെ പോലെ കാണണം
അത് മുതലാളിയെ മാത്രമല്ല
തൊഴിലാളിയേയും വേണം
അങ്ങനെ
അതിഥി തൊഴിലാളിയെന്ന
സംബോധനയിലൂടെ
പുതിയ സാംസ്ക്കാരികതല മുണ്ടായി..
ലോകത്തെ എല്ലാ മതങ്ങളും
മതഗ്രന്ഥങ്ങളും
പ്രത്യയ ശാസ്ത്രവും
നമ്മെ പഠിപ്പിച്ച മനുഷ്യത്വത്തിന്റെ മുഖം എല്ലാവരിലും കാണാനായി.
ഉള്ളവന് ഇല്ലാത്തവന് കൂടി പങ്കുവെക്കുന്നത് , വിശക്കുന്നവന് ഭക്ഷണം കൊടുക്കാന്‍ ,രോഗിക്ക് മരുന്നു കൊടുക്കാന്‍ ആതുരസേവനത്തെ
ആദരിക്കാന്‍
ക്രമസമാധാനപാലകരെ അനുസരിക്കാന്‍
നിയമങ്ങളെ അംഗീകരിക്കാന്‍ അങ്ങനെ പോകുന്നു ….. ആ പട്ടിക .
രോഗത്തെകുറിച്ച്, രോഗിയെ കുറിച്ച്
അറിയാന്‍ കഴിഞ്ഞു.
അപ്പോഴും ഭയമല്ല
ജാഗ്രതയാണ് വേണ്ടതെന്ന തിരിച്ചറിവ് നമുക്കുണ്ടാക്കി തന്നു .
കൊറോണ കാലത്ത് ഞാന്‍ ആദ്യം കേട്ട പദമാണ്
മെറ്റിഗേഷന്‍ മെത്തേട്.
അതും നിയമസഭയ്ക്കുള്ളില്‍ :
ആ മെത്തേഡ് നമ്മള് സ്വീകരിച്ചിരുന്നെങ്കില്‍
എത്ര മാതാപിതാക്കളെ
നാം , അറിഞ്ഞുകൊണ്ട്
മരണത്തിലേക്ക് തള്ളിയിടുമായിരുന്നു.
തെറ്റായതും ,
തെറ്റിദ്ധരിപ്പിക്കുന്നതും
അബദ്ധ ജഢിലവുമായാ
പല കാര്യങ്ങളും , തിരുത്തി
ശരിയായ അറിവിലേക്ക്
നമ്മെ നയിച്ചത്
മുഖ്യമന്ത്രിയുടെ
വൈകുന്നേരങ്ങളിലെ
പത്രസമ്മേളനങ്ങള്‍ തന്നയാണ്.
കുഞ്ഞു മക്കള്‍ മുതല്‍
പ്രായമായവര്‍ വരെ
സ്ത്രീ – പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്ക്കും
കൊറോണ വൈറസിനെപ്പറ്റിയും
പ്രതിരോധത്തെ പറ്റിയും
അറിയാമെന്നുള്ളത് ശ്രദ്ധേയമാണ്.
തള്ളെന്ന് പറഞ്ഞ് പരിഹസിച്ചുകൊണ്ട്
വാർത്താ സമ്മേളനം കാണാതെ
മാറിനിന്നവരൊക്കെയാണ് ചാനലിലും
സോഷ്യൽ മീഡിയായിലും വന്നിരുന്ന് വിവരക്കേടും വിഢിത്തവും തള്ളുന്നതെന്ന് ഇപ്പോൾ
ബോധ്യമായില്ലേ ?
https://www.facebook.com/drshahidakamal/posts/1667489823424323