അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് മരണപ്പെട്ടു
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് മരണപ്പെട്ടു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഖമറുദ്ദീന് പുഞ്ചാവി (56) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു. പുഞ്ചാവി ജമാഅത്ത് കമ്മിറ്റിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: ഷാനിദ്, സാബിത്ത്, ഇര്ഫാന്. ഖബറടക്കം പുഞ്ചാവി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.