ഊടുവഴികളിലൂടെ കേരളത്തിലേക്ക് ആളുകളെ കടത്തിയാല്‍ കര്‍ശന നടപടി: ജില്ലാ കളക്ടര്‍
കാസർകോട് : കര്‍ണ്ണാടകത്തിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നും ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് അനധികൃതമായി ആളുകളെ കടത്തി കൊണ്ടുവരുന്നതിന് ചിലരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഇത്തരം വ്യക്തികളെയോ,സംഘങ്ങളോയോ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ വിവരം അറിയിക്കണം.വാര്‍ഡ്തല ജാഗ്രതാ സമിതികളും സന്നദ്ധ പ്രവര്‍ത്തകരും ഇത്തരം കടന്നുകയറ്റം തടയന്നുന്നതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കോവിഡ് അടുത്ത ഘട്ട നിയന്ത്രണം ആരംഭിക്കുന്ന സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ജില്ലയ്ക്ക് ഭീഷണിയാവും.