“പർദ്ദ എനിക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു”. നായികയുടെ മതം മാറ്റം ഉണ്ടായത് ഇങ്ങനെ.
ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മിനു. ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്ന് പറച്ചിൽ വലിയ രീതിയിൽ വൈറലാവുകയാണ്. മുസ്ലിം സ്ത്രീകൾക്ക് പർദ സ്വാതന്ത്ര്യവും സുരക്ഷയും ആണ് നൽകുന്നത് എന്നതാണ് ആ വാക്കുകൾ
ക്രിസ്ത്യൻ മതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച പ്രശസ്ത സിനിമ താരമാണ് മിനു. മിനു കുര്യൻ എന്ന താരത്തിന്റെ പേര് മാറ്റി ഇപ്പോൾ മിനു മുനീർ എന്നാണ് പേര്. താരത്തിന്റെ വാക്കുകൾ; സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോഴും അതിനു മുമ്പ് പലപ്പോഴും തുറിച്ചു നോട്ടങ്ങളും മോശാനുഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ ഇസ്ലാം മതമാണ് തനിക്ക് പുതു ജീവൻ നൽകിയത്. ഇപ്പോൾ തനിക്ക് എവിടെയും സ്വാതന്ത്ര്യവും സുരക്ഷതിതത്വ ബോധവും ഉണ്ട്. സ്ത്രീ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ സ്ത്രീകളോട് തനിക്ക് പുച്ഛം ആണെന്നും താരം പറയുന്നു.
മതംമാറ്റത്തിന് പിന്നിൽ ബൈബിളിൽ ചില ആശയ കുഴപ്പങ്ങൾ ഉണ്ടായതാണ്. അത് ഇല്ലാതാക്കാൻ താൻ ചോദിച്ചപ്പോഴൊന്നും വൈദികർക്ക് കഴിഞ്ഞില്ല. തനിക്ക് ജീവിതത്തിൽ ഉണ്ടായ പല സംശയങ്ങൾക്കും പരിഹാരം ലഭിച്ചത് ഖുറാനിൽ നിന്നും ആണെന്ന് താരം പറയുന്നു.
റംസാൻ നോമ്പ് നോക്കുന്ന കാര്യം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നല്ല രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിച്ചത് എന്നും പലരും ഖുർആൻ അടക്കം ഉള്ള പല പുസ്തകങ്ങളും തനിക്ക് അയച്ചു തന്നു എന്നും താരം കൂട്ടിച്ചേർത്തു.