നീലേശ്വരം നഗരസഭയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് 3 കോടി 60 ലക്ഷം രൂപയുടെ ധനസഹായ പദ്ധതി
കാസർകോട് : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരം നഗരസഭയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് മൂന്ന് കോടി 60 ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ നിന്നും ധനസഹായമായി വായ്പ ലഭിക്കും. ലോക്ക്ഡൗണിന്റെ കാലയളവില്‍ സാമ്പത്തിക വിഷമങ്ങള്‍ ലഘൂകരിക്കാനായി 11 ബാങ്കുകളില്‍ നിന്നാണ് തുക വായ്പയായി ലഭിക്കുക. നീലേശ്വരം നഗരസഭാ പരിധിയിലെ 32 വാര്‍ഡുകളില്‍ നിന്നായി 342 അയല്‍ക്കൂട്ടങ്ങളിലെ 4281 അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 8500 രൂപ വീതമാണ് ഈവിധത്തില്‍ ധനസഹായമായി വായ്പ ലഭിക്കുക. വായ്പാ തുക വാങ്ങി ആറ് മാസം കഴിഞ്ഞതിനുശേഷം മാത്രമേ ലഘു ഗഡുക്കളായി തിരിച്ചടക്കേണ്ടതുള്ളൂ എതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കാനറ ബാങ്കില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പാ വിതരണം ആരംഭിച്ചു. മറ്റുള്ള ബാങ്കുകളില്‍ നിന്നും ഇനിയുള്ള ദിവസങ്ങളില്‍ വിതരണം നടത്തും.
ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം കാനറ ബാങ്ക് പരിസരത്ത് നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി. ജയരാജന് നിര്‍വ്വഹിച്ചു. കാനറ ബാങ്ക് മാനേജര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്സ കെ. ഗീത, പി. നാരായണി, കെ. ശ്രീജ, അക്കൗണ്ടന്റ് ഷില്‍ജ തുടങ്ങിവയര്‍ പങ്കെടുത്തു.