സംസ്ഥാനത്ത് പുതുതായി 2 പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്.
ഒരാള്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കഴിഞ്ഞ ദിവസം ഒരാള്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.