റാണിപുരത്തേക്കുള്ള റോഡ് വികസനത്തിന് 11 കോടി രൂപ
രാജപുരം :റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് വികസനത്തിന് 11 കോടി രൂപ അനുവദിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന് പനത്തടി പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പണം അനുവദിച്ചത്. കഴിഞ്ഞ ബജറ്റിൽ റോഡ് വികസനത്തിന് മൂന്ന് കോടി രൂപ നീക്കി വെച്ചിരുന്നു ഇതാണ് 11 കോടിയായി വർദ്ധിപ്പിച്ചത്. പനത്തടിയിൽ നിന്നും റാണിപുരം വിനോദ സഞ്ചാര കേന്ദ്രം വരെയുള്ള 10 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
മെക്കാഡം ടാർ ചെയ്യുന്ന റോഡിന് ഓവുചാൽ, കലുങ്ക്, ഫുട്പാത്ത്, ലൈറ്റുകൾ തുടങ്ങിയ ഉണ്ടാകും. സാങ്കേതിക അനുമതി നേടി ഓക്ടോബറിൽ പണി ആരംഭിക്കാനാണ് ശ്രമം.