പിറന്നാള്‍ ആഘോഷം ഒഴിവാക്കി, അലൈയ്ദ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി
കാസർകോട് :ഇന്നലെ(മെയ് 8) അലൈയ്ദ എം ഉപേന്ദ്രന്റെ പത്താം ജന്മദിനമായിരുന്നു. ആഘോഷങ്ങള്‍ ഒന്നും വേണ്ടയെന്ന് അവള് അച്ഛനോടും അമ്മയോടും മുന്‍പേ പറഞ്ഞിരുന്നു. താന്‍ സ്വരൂപിച്ചുവെച്ച 4000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് അനുവദിക്കണമെന്ന് മാത്രമാണ് അവള് അവരോട് ആവശ്യപ്പെട്ടത്. മകളുടെ ആഗ്രഹം മനസ്സിലാക്കിയ, കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കൂടിയായ മാതാവ് മീന റാണി അവളെയും കൂട്ടി കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന് തുക കൈമാറി. കൂടാതെ മീനറാണി തന്റെ ഒരു മാസത്തെ ശമ്പളം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ടര്‍ക്ക് കൈമാറി. 2018, 2019 പ്രളയസമയത്തും മീനറാണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. എട്ടാട്ട് പയ്യന്നൂര്‍ എഡ്യൂക്കേഷണല്‍ സെസൈറ്റി വിദ്യാലയത്തിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയാണ് അലൈയ്ദ. ചീമേനി നിടുംബയിലെ കൃഷ്ണ നിവാസിലെ ഉപേന്ദ്രനാണ് അലൈയ്ദയുടെ പിതാവ്.