മഞ്ചേശ്വരം വഴി 3206 പേര് സംസ്ഥാനത്തെത്തി
കാസർകോട് : കോവിഡ്-19 വൈറസ് വ്യാപനം കാരണം വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ കേരളീയരില്‍ ഇതുവരെ 3206 പേര് മഞ്ചേശ്വരം ചെക് പോസ്റ്റ് വഴി സംസ്ഥാനത്തെത്തി. പാസിനായി അപേക്ഷിച്ച 14,585 പേരില്‍ 8161 പേര്‍ക്കാണ് പ്രവേശനാനുമതി നല്‍കിയത്. ഇതില്‍ ഇന്നലെ(മെയ് എട്ട്) മാത്രം 383 പേരാണ് മഞ്ചേശ്വരം വഴിയെത്തിയത്. സംസ്ഥാനത്തെ മറ്റു അതിര്‍ത്തി ചെക്പോസ്റ്റികളിലടക്കം 1061 കാസര്‍കോട് സ്വദേശികളാണ് ജില്ലയിലെത്തിയത്. ജില്ലയില്‍ നിന്നും ആകെ അപേക്ഷിച്ച 3894 പേരില്‍ നിന്നും 2770 പേര്‍ക്കാണ് പ്രവേശനാനുമതി നല്‍കിയത്.