കോട്ടയം : തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്കുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാമക്കലില്‍ നിന്നും മുട്ടയുമായി കോട്ടയത്ത് എത്തിയ ലോറി ഡ്രൈവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കി.
ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ പത്ത് പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. ഇതിന് പുറമേ ഇയാള്‍ മുട്ടകള്‍ വിതരണം ചെയ്ത മൂന്ന് കടകളും അടച്ചു പൂട്ടി. അയര്‍ക്കുന്നം , സംക്രാന്തി എന്നിവിടങ്ങളിലെയും കോട്ടയം നഗരത്തിലെയും ഓരോ കടകള്‍ വീതമാണ് അടപ്പിച്ചത്.
മെയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്ത് എത്തിയത്. നാലാം തിയതി തന്നെ ഇയാള്‍ തിരിച്ച് നാമക്കലിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വെണ്ടന്നൂര്‍ ചെക്പോസ്റ്റില്‍വെച്ച് ശേഖരിച്ച സാമ്ബിള്‍ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.