കാലിഫോര്‍ണിയ: യു.എസിലെ യൂട്ട ഹൈവേയിലൂടെ മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ നീങ്ങുന്ന കാറിന് എന്തോ പന്തികേട് തോന്നിയാണ് യൂട്ട ഹൈവേ പട്രോളിങ് സംഘം നിര്‍ത്താനാവശ്യപ്പെട്ടത്. കാറിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി ഡ്രൈവറെ കാണാന്‍ നന്നേ പാടുപെട്ടു. ഡോര്‍ തുറന്നു നോക്കിയപ്പോള്‍ ഡ്രൈവിങ് സീറ്റിലിരിക്കുന്നു ‘ഇത്തിരിക്കുഞ്ഞന് ഡ്രൈവര്‍’ സീറ്റിന് മുന്നിലേക്കിരുന്ന് പാടുപെട്ട് ബ്രേക്ക് ചവിട്ടി ഇരിക്കുന്നതാണ് കണ്ടത്.
ആദ്യം ഏതോ ഭിന്നശേഷിക്കാരനാെണന്നാണ് പൊലീസ് കരുതിയത്. അവനോട് സംസാരിച്ചപ്പോഴാണ് അതൊരു കൊച്ചുകുട്ടിയാണെന്ന് മനസ്സിലായത്. അവെന്റ പ്രായമറിഞ്ഞ പൊലീസ് സംഘം അക്ഷരാര്‍ഥത്തില്‍ മൂക്കത്ത് വിരല്‍ വെച്ചു. അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. അമ്മയോട് വഴക്കുണ്ടാക്കി വരുന്ന വഴിയാണ്. കാര്യം ചോദിച്ചപ്പോള്‍ ഞെട്ടിച്ചുകൊണ്ട് ഒട്ടും കൂസലില്ലാത്ത മറുപടി. ഒരു ലംബോര്‍ഗിനി കാറ് വാങ്ങണം. അതിനായി കാലിേഫാര്ണിയയിലേക്ക് പോവുകയാണ്. കീശയിലുള്ള മൂന്ന് ഡോളര്‍ ഉയര്‍ത്തിക്കാട്ടി അവന് പറഞ്ഞു.അത്യാഢംഭര വാഹനമായ ലംബോര്‍ഗിനി വാങ്ങണമെന്ന സ്വപ്നത്തിലാണ് അവന് അമ്മയുമായി വഴക്കിട്ടത്. സഹോദരിയെ നോക്കാനേല്‍പ്പിച്ച് അമ്മ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. തെന്റ ആഗ്രഹത്തിന് അമ്മ വഴങ്ങില്ലെന്ന് കണ്ടതോടെ വീട്ടിലെ കാറിെന്റ താക്കോലെടുത്ത് സഹോദരിയുടെ കണ്ണുവെട്ടിച്ച് ആരും കാണാതെ കാര്‍ വാങ്ങാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയായിരുന്നു. കുട്ടിയെ പൊലീസ് രക്ഷിതാക്കളെ ഏല്പിച്ചു.
അഞ്ചു വയസുകാരന് ഹൈവേയിലൂടെ കാറോടിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈവേ പട്രോള്‍ വക്താവ് നിക് സ്ട്രീറ്റ് പറഞ്ഞു. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.