മൂന്നുമാസം കൂടി ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടിയേക്കും; റിസര്‍വ് ബാങ്ക് പരിഗണനയില്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു.മൂന്നു മാസം കൂടി നീട്ടുന്ന കാര്യമാണ് റിസര്‍വ് ബാങ്കിന്റെ പരിഗണനയില്‍ ഉളളത്.
കോവിഡ് മൂലം ജനം സാമ്ബത്തിക പ്രയാസം നേരിടുകയാണ്. വ്യവസായ മേഖലയും ഫണ്ടിന്റെ ലഭ്യത കുറവ് മൂലം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നു മാസം കൂടി മൊറട്ടോറിയം നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിലാണ് റിസര്‍വ് ബാങ്ക് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്നു മാസത്തേയ്ക്കാണ് ഇളവ് അനുവദിച്ചത്.