ലോക് ഡൗണ്‍ കഴിയുന്നത് വരെ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
കാസർകോട് : ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തുറന്നു പ്രവര്‍ത്തിക്കണം. അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ ആന്റ് ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും ഗ്രൂപ്പ് സി ആന്റ് ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം. ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.