കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കൂലി നല്‍കാം; കോണ്‍ഗ്രസ് വാഗ്ദാനം നിരസിച്ച് ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കൂലി നല്കാന് സന്നദ്ധത പ്രകടിപ്പിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാഗ്ദാനം നിരസിച്ച് ജില്ലാ കളക്ടര്‍.
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി 10 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനമാണ് കളക്ടര്‍ എം.അഞ്ജന നിരസിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലെന്നും സാങ്കേതികപരമായ പ്രശ്നങ്ങളുണ്ടെന്നുമാണ് കളക്ടറുടെ വിശദീകരണം.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ഡിസിസി ഇത്തരത്തിലൊരു ശ്രമവുമായി രംഗത്തെത്തിയത്.
നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് പണം തങ്ങള്‍ കൈമാറുമെന്നും മടങ്ങുന്നവരുടെ വിവരങ്ങള്‍ക്കായി കളക്ടറെ നേരിട്ട് ബന്ധപ്പെടുമെന്നും ഡിസിസി പ്രസിഡന്റ് എം.ലിജു അറിയിച്ചു.