നാട്ടിലേക്ക് പോകണമെന്ന് ആവശ്യം; കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തി; ലാത്തിവീശി പൊലീസ്
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്തോഫീസിനു മുന്നിലേക്ക് സംഘടിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് ലാത്തി വീശി ഒഴിപ്പിക്കുകയായിരുന്നു.