ബീഹാറിൽ മുടിവെട്ടാൻ വിസമ്മതിച്ച ബാർബറെ വെടിവെച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് കുളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ബീഹാർ: ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടികൊടുക്കാനും ഷേവ് ചെയ്ത് കൊടുക്കാനും ഗ്രാമവാസികൾ സ്ഥിരമായി കൊല്ലപ്പെട്ട ദിനേഷ് താക്കൂറിനെ നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ മുസോ ദേവി പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബിപിൻ ദാസ് എന്നയാൾ ദിനേഷ് താക്കൂറിനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടു പോകുകയായിരുന്നു. പിറ്റേ ദിവസം
ഗ്രാമത്തിലെ കുളത്തിലാണ് ദിനേഷ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ രണ്ട് ബുള്ളറ്റുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അമർപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ആരോപണവിധേയനായ ബിപിൻദാസ് എന്നയാൾ ഒളിവിലാണെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഗ്രാമവാസികളെ ചോദ്യം ചെയ്ത് വരികയാണ് പൊലീസ് ഇപ്പോൾ.